
ചെന്നൈ : നീറ്റ് പരീക്ഷയുടെ കട്ട്ഓഫ് പൂജ്യമായി കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ. പരീക്ഷ കൊണ്ടൊരു പ്രയോജനവുമില്ലെന്നും അതിന് മെറിറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് തെളിയിക്കുന്നതാണ് ഈ തീരുമാനമെന്നും സ്റ്റാലിൻ ആരോപിച്ചു. ഇതേ വിഷയത്തിൽ സ്റ്റാലിന്റെ മകനും സംസ്ഥാന യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധിയും കേന്ദ്രത്തിനെതിരെ രംഗത്തെത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്റെ പരാമർശം.
“നീറ്റ് പിജി കട്ട്-ഓഫ് ‘പൂജ്യം’ ആയി കുറയ്ക്കുന്നതിലൂടെ, ദേശീയ ‘എലിജിബിലിറ്റി’ കം എൻട്രൻസ് ടെസ്റ്റിലെ ‘യോഗ്യത’ അർത്ഥശൂന്യമാണെന്ന് കേന്ദ്രം അംഗീകരിക്കുകയാണ്. നീറ്റ് = 0, നീറ്റിന് മെറിറ്റുമായി ഒരു ബന്ധവുമില്ല, ഇതാണ് നമ്മൾ എക്കാലവും പറഞ്ഞു കൊണ്ടിരുന്നത്. വിലപ്പെട്ട നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും നിശബ്ദത പാലിച്ച കേന്ദ്ര ബിജെപി സർക്കാരാണ് ഇപ്പോൾ ഇത്തരമൊരു ഉത്തരവുമായി എത്തിയിരിക്കുന്നത്. #NEET എന്ന ഗില്ലറ്റിൻ ഉപയോഗിച്ച് ജീവൻ നഷ്ടപ്പെടുത്തിയതിന് ബിജെപി സർക്കാരിനെ നീക്കം ചെയ്യണം.”- എംകെ സ്റ്റാലിൻ എക്സിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]