
വനിതാ സംവരണ ബില്‍ രാജ്യസഭ ഒറ്റക്കെട്ടായി പാസാക്കി. സഭയിലുള്ള 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. ആരും ബില്ലിനെ എതിര്‍ത്തില്ല. ബില്‍ ഒറ്റക്കെട്ടായി പാസാക്കാനുള്ള തീരുമാനത്തിന് ശേഷമാണ് വോട്ടിങിലേക്ക് കടന്നത്. (Rajyasabha passes women’s reservation bill)
ഇലക്ട്രോണിക് രീതിയിലാണ് രാജ്യസഭയില്‍ വോട്ടെടുപ്പ് നടന്നത്. എന്നാല്‍ ലോക്സഭയില്‍ പരമ്പരാഗത രീതിയിലായിരുന്നു വനിതാ സംവരണ ബില്ലില്‍ വോട്ടെടുപ്പ് നടന്നത്. ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബില്ലാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്നിരിക്കുന്നത്.
Read Also: പ്രതികാരം വീട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരുവിനെതിരെ ജയം
എട്ട് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയാണ് ലോക്സഭയില്‍ ബില്ലുമായി ബന്ധപ്പെട്ട് ഇന്നലെ നടന്നത്. ബില്‍ പാസാക്കിയാലും വര്‍ഷങ്ങള്‍ കഴിഞ്ഞ് മത്രമേ അതിന്റെ ഗുണഫലങ്ങള്‍ പ്രാവര്‍ത്തികമാകൂ എന്ന വിമര്‍ശനമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള ഇടപെടല്‍ കൊണ്ടല്ല സംഭവിച്ചതെന്ന് മന്ത്രി മറുപടി പറഞ്ഞു. ഡിലിമിറ്റേഷന്‍ കമ്മിഷന് ഭരണഘടനയ്ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ജനസംഖ്യ സെന്‍സസ് കഴിഞ്ഞാലേ ഇത് നടപ്പിലാക്കാന്‍ സാധിക്കൂയെന്നും നിയമമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.
Story Highlights: Rajyasabha passes women’s reservation bill
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]