
വയനാട് കമ്പളക്കാട് നിന്ന് കാണാതായ കുടുംബത്തെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ നിന്നാണ് അമ്മയേയും കുട്ടികളേയും കണ്ടെത്തിയത്. അമ്മയെയും അഞ്ചു കുട്ടികളെയും ക്ഷേത്രത്തിലെ കണ്ട്രോള് റൂമിലേക്ക് മാറ്റി. ഗുരുവായൂര്‍ പൊലീസ് വയനാട് പോലീസിന് വിവരം കൈമാറിയിട്ടുണ്ട്. കുടുംബത്തിന് ഗുരുവായൂര്‍ പൊലീസ് ഭക്ഷണം വാങ്ങി നല്കി. വയനാട് പൊലീസ് എത്തിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അമ്മയെയും കുട്ടികളെയും കൈമാറും. (Missing woman and her five children found Guruvayur)
18-ാം തിയതി മുതലാണ് അമ്മയേയും അഞ്ച് കുട്ടികളേയും കാണാതായത്. ഫറോക്ക്, രാമനാട്ടുകര, കണ്ണൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ ഇവര്‍ പോയതിന് ശേഷമാണ് ഗുരുവായൂരില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുടുംബ പ്രശ്നം മൂലമാണ് നാടുവിട്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവും ബന്ധുക്കളും തന്നെയും കുട്ടികളെയും മര്‍ദ്ദിച്ചുവെന്ന് യുവതി ആരോപിക്കുന്നു. മര്‍ദനത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് നാടുവിട്ടത്. ഫറൂക്കിലെയും ഷൊര്‍ണൂരിലെയും ബന്ധുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചു. വയനാട്ടില്‍ നിന്നും പറശ്ശിനിക്കടവിലേക്കും അവിടെനിന്ന് ഫറൂക്കിലേക്കും പോയി. പിന്നീട് ഫറോക്കില്‍ നിന്ന് പറശ്ശിനിക്കടവിലേക്കും അവിടെനിന്ന് ഷോര്‍ണൂരിലെ ബന്ധുവിന്റെ വീട്ടിലേക്കും അവിടെനിന്ന് തൃശ്ശൂരില്‍ എത്തിയശേഷം ബസ് മാര്‍ഗ്ഗമാണ് ഗുരുവായൂരില്‍ എത്തിയത്.
Read Also: ഓണം ബമ്പര്‍ തമിഴ്മണ്ണിലേക്ക്; ഭാഗ്യം നാലുപേരെടുത്ത ടിക്കറ്റിന്; ടിക്കറ്റെടുത്തത് ആശുപത്രി ആവശ്യത്തിനായി പാലക്കാടെത്തിയപ്പോള്‍
ചേളാരിയിവെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീടുവിട്ടിറങ്ങിയതെന്ന് ഭര്‍ത്താവും ബന്ധുക്കളും പറഞ്ഞിരുന്നു. യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ബന്ധുക്കളും പൊലീസും ശ്രമിച്ചിരുന്നെങ്കിലും അത് സാധിച്ചിരുന്നില്ല.
Story Highlights: Missing woman and her five children found Guruvayur
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]