
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിൻറെ വിമാനം വൈകുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി- ദോഹ വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
തകരാര്‍ പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു. വൈകിട്ട് 6.45 പോകേണ്ട വിമാനമാണ് വൈകുന്നത്. യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷമാണ് സാങ്കേതിക തകരാർ ഉണ്ടായത്. യാത്രക്കാർ വിമാനത്തിനുള്ളിൽ തുടരുകയാണ്.
Read Aslo –
പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ വീഴ്ച; കുടുംബത്തോട് മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ എക്സ്പ്രസ്
ദുബൈ: പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ വൈകിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ദുബൈയില്‍ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50) മൃതദേഹം ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിലാണ് വീഴ്ച സംഭവിച്ചത്.
വിമാനം വൈകിയതോടെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അയച്ചു. എന്നാല്‍ മൃതദേഹം ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ‘കുടുംബാംഗങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. മറ്റ് യാത്രക്കാരെ ഷാര്‍ജ-തിരുവനന്തപുരം വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ക്രമീകരണം ചെയ്തു. പക്ഷേ ചുരുങ്ങിയ സമയത്തിനുള്ളില്‍ മൃതദേഹം ദുബായില്‍ നിന്ന് ഷാര്‍ജയിലെത്തിക്കാനായില്ല. ഇതോടെ ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഷെഡ്യൂള്‍ ചെയ്ത അടുത്ത വിമാനം കുടുംബം തെരഞ്ഞെടുത്തു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ദുഃഖിതരായ കുടുംബത്തിന് ഹോട്ടല്‍ താമസം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും എയര്‍ലൈന്‍ നല്കി’- എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.
ഈ മാസം 13ന് രാത്രി 8.45ന് പുറപ്പെടേണ്ട വിമാനം വൈകിയതോടെ സംസ്കാര ചടങ്ങും വൈകി. സംസ്കാരം സംബന്ധിച്ച വിവരം വിമാന ജീവനക്കാരെ അറിയിച്ചിട്ടും ബദല്‍ സംവിധാനം ഒരുക്കാന്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലായിരുന്നു മൃതദേഹം.
Last Updated Sep 21, 2023, 9:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]