

ആയുർവേദ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്ത പരിചയം ; ആയുർവേദ ഡോക്ടർ ചമഞ്ഞ് ചികിത്സ; യുവതിക്കെതിരെ പരാതി ; അന്വേഷണത്തിൽ യോഗ്യത ഇല്ലെന്ന് കണ്ടെത്തി; പൊലീസ് നടപടി ഉടൻ
സ്വന്തം ലേഖകൻ
തിരുവല്ല: മനയ്ക്കച്ചിറയിൽ ആയുർവേദ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന യുവതിക്കെതിരെ പരാതി. ഒന്നര വർഷം മുൻപ് വരെ മനയ്ക്കച്ചിറയിൽ കാരുണ്യ ആയുർവേദ ആൻഡ് പഞ്ചകർമ്മ ബ്യൂട്ടി ക്ലിനിക് നടത്തിയിരുന്ന ലിസി ഫിലിപ്പോസിനെതിരെയാണ് മന്ദിരം വയലാ ഹിൽസിൽ തോമസ് ജില്ല കലക്ടർക്ക് പരാതി നൽകിയത്.
ജില്ല ആയുർവേദ മെഡിക്കൽ ഓഫിസർക്കും പരാതി കൈമാറുകയും തുടർന്ന് ഡി.എം.ഒ നടത്തിയ അന്വേഷണത്തിൽ ഇവർക്ക് ചികിത്സ നടത്താനുള്ള യോഗ്യത ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആയുർവേദ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്ത പരിചയത്തിലാണ് ബി.എ.എം.എസ് ഡോക്ടർ എന്ന ബോർഡ് വീടിനു മുൻപിൽ പ്രദർശിപ്പിച്ച് ചികിത്സ നടത്തിയിരുന്നത്. ഡി.എം.ഒ നൽകിയ റിപ്പോർട്ട് നടപടിക്കായി തിരുവല്ല പൊലീസിന് കൈമാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]