
ബെംഗളൂരു: സുഹൃത്തുക്കളുമായി പന്തയംവെച്ച് അമിതമായി മദ്യംകഴിച്ച 60-കാരന് രക്തം ഛര്‍ദിച്ച് മരിച്ചു. പ്രദേശവാസിയായ തിമ്മേഗൗഡയ്ക്കാണ് ദാരുണാന്ത്യമുണ്ടായത്.കര്‍ണാടകത്തിലെ ഹാസന് സിഗരനഹള്ളിയിലാണ് സംഭവം നടന്നത്.
ചൊവ്വാഴ്ച വൈകിട്ട് സംസാരത്തിനിടെ 90 മില്ലിലിറ്ററിന്റെ 10 പായ്ക്കറ്റ് മദ്യം ഒരേസമയം കഴിക്കുമെന്ന് ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇക്കാര്യം തെളിയിച്ചാല്‍ കഴിക്കുന്നതിന്റെ ഇരട്ടി മദ്യം വാങ്ങിത്തരാമെന്നായിരുന്നു സുഹൃത്തുക്കളുടെ പന്തയം.പന്തയം ഏറ്റെടുത്ത തിമ്മേഗൗഡ സമീപത്തെ വില്‍പ്പനശാലയില്‍നിന്ന് മദ്യംവാങ്ങി വെള്ളമോ സോഡയോ ചേര്‍ക്കാതെ കുടിച്ചുതീര്‍ത്തു. മദ്യം കഴിച്ചയുടനെ ഇയാള്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ഇതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ കൃഷ്ണഗൗഡ, ദേവരാജ് എന്നിവര്‍ ഓടിരക്ഷപ്പെട്ടു.പ്രദേശവാസികളെത്തി തിമ്മേഗൗഡയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]