
മധ്യപ്രദേശ്: അദ്വൈത വേദാന്ത തത്വശാസ്ത്രത്തിന്റെ വക്താവായി കരുതപ്പെടുന്ന ആദിശങ്കരാചാര്യരുടെ ആദി ശങ്കരാചാര്യരുടെ പ്രതിമ മധ്യപ്രദേശിലെ ഓംകാരേശ്വരിൽ ഇന്ന് ഉദ്ഘാടനം ചെയ്യും. 108 അടി ഉയരമുള്ള പ്രതിമയ്ക്ക് ഏകത്വത്തിന്റെ പ്രതിമ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഏകദേശം 2,000 കോടി രൂപയുടെ ഈ പദ്ധതിയിൽ, പ്രതിമയ്ക്ക് പുറമെ, ശങ്കരാചാര്യരുടെ ജീവിതവും തത്വചിന്തയും കേന്ദ്രീകരിച്ചുള്ള അദ്വൈതലോക് എന്ന മ്യൂസിയവും, അദ്വൈത തത്വശാസ്ത്രത്തിന്റെ പഠനത്തിനും ഗവേഷണത്തിനും പ്രചാരണത്തിനുമായി ആചാര്യ ശങ്കർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അദ്വൈത വേദാന്ത എന്നിവയും പ്രവർത്തനം തുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]