

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് കൈക്കൂലി ; 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്ക് വിജിലൻസ് പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയ കൊച്ചി കോർപ്പറേഷൻ ക്ലർക്ക് വിജിലൻസ് പിടിയിൽ. വൈറ്റില സോണൽ ഓഫീസിലെ സീനിയർ ക്ലർക്ക് സുമിനാണ് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
എറണാകുളം സ്വദേശിയുടെ പേരിലുള്ള കടവന്ത്രയിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മിമിക്രി കലാകാരന്മാരുടെ സംഘടനയുടെ പേരിലേക്ക് മാറ്റുന്നതിന് കഴിഞ്ഞ ആഴ്ച വൈറ്റില കോർപ്പറേഷൻ സോണൽ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇന്നലെ സർട്ടിഫിക്കറ്റിനായി പരാതിക്കാരൻ ചെന്നപ്പോൾ സീനിയർ ക്ലർക്കായ സുമിൻ 2,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം പരാതിക്കാരൻ മധ്യമേഖല പൊലീസ് സൂപ്രണ്ട് ഹിമേന്ദ്ര നാഥ് ഐ.പി.എസിനെ അറിയിക്കുകയും ചെയ്തു.
തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെ ഓഫീസിന് പുറത്തുവച്ച് 2,000 രൂപ സുമിൻ കൈക്കൂലി വാങ്ങവെ കൈയോടെ പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]