
മദ്യപാനികളെ കോള നല്കി പറ്റിച്ചയാള്‍ കൊല്ലത്ത് പിടിയില്‍. മദ്യക്കുപ്പിയില്‍ കോളനിറച്ചായിരുന്നു തട്ടിപ്പ്. ചങ്ങന്‍കുളങ്ങര അയ്യപ്പാടത്ത് തെക്കതില്‍ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്. (locals caught man who sell cola claiming it was alcohol in Kollam)
ഓച്ചിറ ആലുംപീടിക പരിസരത്തെ ബിവറേജിലും ബാറിലും മദ്യം വാങ്ങാന്‍ വരുന്നവരെ കോള കുടിപ്പിക്കുന്ന യുവാവിനെയാണ് നാട്ടുകാരും ബിവറേജിലെ സ്റ്റാഫും ചേര്‍ന്ന് പിടികൂടിയത്.മദ്യം വാങ്ങാന്‍ എത്തുന്നവരോട് തന്റെ കയ്യില്‍ മദ്യം ഉണ്ടെന്നും വില കുറച്ച് നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മദ്യ കുപ്പിയില്‍ കോള നിറച്ച് വില്‍ക്കുകയാണ് ഇയാളുടെ രീതി. രാത്രിയിലും ബിവറേജില്‍ വലിയ ക്യൂ ഉള്ളപ്പോഴും ബിവറേജ് അടയ്ക്കുന്നതിന് തൊട്ടുമുന്‍പുമാണ് ഇയാള്‍ ഇത്തരത്തില്‍ മദ്യമാണെന്ന പേരില്‍ കോളവില്‍പ്പന നടത്തിയത്.
Read Also: പ്രതികാരം വീട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരുവിനെതിരെ ജയം
മദ്യം വാങ്ങിയവര്‍ കഴിക്കാനായി എടുത്ത് രുചിച്ചു നോക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.തുടര്‍ന്ന് നിരവധി പരാതികള്‍ ബിവറേജസിന്റെ മാനേജര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തട്ടിപ്പ് വീരനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാള്‍ കോള നിറച്ച മദ്യകുപ്പിയുമായി വീണ്ടും തട്ടിപ്പ് തുടരാന്‍ ശ്രമിക്കുമ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടിയത്. ചങ്ങന്‍കുളങ്ങര അയ്യപ്പാടത്ത് തെക്കതില്‍ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്. ഓച്ചിറ പോലീസിന് കൈമാറിയ പ്രതിയെ പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.
Story Highlights: locals caught man who sell cola claiming it was alcohol in Kollam
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]