
കല്‍പ്പറ്റ- വയനാട് കമ്പളക്കാട് നിന്ന് കാണാതായ അമ്മയെയും അഞ്ചു കുട്ടികളെയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തി. പടിഞ്ഞാറെ നടയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരെ ക്ഷേത്രത്തിലെ കണ്ട്രോള് റൂമിലേക്ക് മാറ്റി.
ഗുരുവായൂര്‍ പൊലീസ് വയനാട് പോലീസിന് വിവരം കൈമാറിയിട്ടുണ്ട്. കുടുംബത്തിന് ഗുരുവായൂര്‍ പൊലീസ് ഭക്ഷണം വാങ്ങി നല്കി.
വയനാട് പൊലീസ് എത്തിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അമ്മയെയും കുട്ടികളെയും കൈമാറും. കഴിഞ്ഞഅ 18-ാം തിയതി മുതലാണ് അമ്മയേയും അഞ്ച് കുട്ടികളേയും കാണാതായത്.
ഫറോക്ക്, രാമനാട്ടുകര, കണ്ണൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ ഇവര്‍ പോയതിന് ശേഷമാണ് ഗുരുവായൂരില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുടുംബ പ്രശ്നം മൂലമാണ് നാടുവിട്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ഭര്‍ത്താവും ബന്ധുക്കളും തന്നെയും കുട്ടികളെയും മര്‍ദ്ദിച്ചുവെന്നും യുവതി ആരോപിക്കുന്നു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]