
കോട്ടയം∙ സംസ്ഥാ
അധ്യക്ഷ പദവി പാതിവഴിയിൽ രാജിവയ്ക്കുന്ന ആദ്യത്തെ നേതാവാണു
. 35 വയസ്സ് തികഞ്ഞപ്പോൾ ആദർശം ഉയർത്തിപിടിച്ച് ജി.
കാർത്തികേയനും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായപ്പോൾ യും സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞിട്ടുണ്ട്. എന്നാൽ ആരോപണങ്ങളിൽപെട്ട് ഒരു നേതാവും യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവച്ചിട്ടില്ല.
2023ൽ സംഘടന തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച രാഹുലിന്റെ രാജി പാർട്ടിയെ പ്രതിരോധത്തിലാക്കി. സർക്കാരിനെതിരെ സമരങ്ങൾ ഏറ്റെടുത്തു നടത്തേണ്ട
പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവ് ആരോപണങ്ങളിൽപ്പെട്ടത് യൂത്ത് കോൺഗ്രസിനെ ചെറുതായൊന്നുമല്ല ഉലച്ചത്. ഏറെ ആശയക്കുഴപ്പങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിലായിരുന്നു 2023ൽ യൂത്ത് കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് നടന്നത്.
സംസ്ഥാന നേതാക്കളുടെ നിലപാട് തള്ളി രാഹുൽ ഗാന്ധി നടത്തിയ സംഘടനാ തിരഞ്ഞെടുപ്പിലൂടെ വിജയിച്ചുകയറിയ അധ്യക്ഷനാണ് ഒടുവിൽ രാജിവച്ച് ഒഴിഞ്ഞത്.
∙ദിവസങ്ങൾക്കകം കസേരയിൽ തിരിച്ചെത്തിയ ലിജുവും സിദ്ദിഖും
2009ൽ അധ്യക്ഷ പദവിയില്നിന്നു മാറിയ ടി.സിദ്ദിഖും എം. ലിജുവും ദിവസങ്ങൾക്കകം അതേ കസേരയിൽ തിരിച്ചെത്തിയ ചരിത്രവും യൂത്ത് കോൺഗ്രസിനുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ടി.സിദ്ദിഖിനെ മാറ്റി എം.ലിജുവിനെ ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷനാക്കി. രാഹുലിന്റെ ടാലന്റ് ഹണ്ടിലൂടെ ആയിരുന്നു അന്ന് ലിജു തിരഞ്ഞെടുക്കപ്പെട്ടത്.
സിദ്ദിഖിനെ മാറ്റിയത് തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് ഉമ്മൻ ചാണ്ടി ദേശീയ നേതൃത്വത്തിനു നൽകി. ഉമ്മൻ ചാണ്ടിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് സിദ്ദിഖിനെ തന്നെ തിരികെ നിയമിച്ചു.
എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ലിജുവിനെ വീണ്ടും സംസ്ഥാന അധ്യക്ഷനാക്കി ദേശീയ നേതൃത്വം തീരുമാനം മാറ്റുകയായിരുന്നു.
സ്ഥാപകനേതാവ് രവി, ആദ്യ അധ്യക്ഷൻ ആന്റണി
ഒരണ സമരനായകനായ വയലാർ രവിയാണ് യൂത്ത് കോൺഗ്രസ് സ്ഥാപക നേതാവെങ്കിലും സംസ്ഥാനത്തെ ആദ്യ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എ.കെ. ആന്റണി ആയിരുന്നു.
എ. നീലലോഹിതദാസൻ നാടാർ, ഉമ്മൻ ചാണ്ടി, പി.സി.
ചാക്കോ, വയലാർ രവി, വി.എം.സുധീരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ.കെ.
ശശീന്ദ്രൻ, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജി.
കാർത്തികേയൻ, രമേശ് ചെന്നിത്തല, പന്തളം സുധാകരൻ, കെ.സി. വേണുഗോപാൽ, കെ.പി.
അനിൽകുമാർ, ടി. സിദ്ദിഖ്, എം.ലിജു, പി.സി.
വിഷ്ണുനാഥ്, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവരായിരുന്നു രാഹുലിനു മുൻപു സംസ്ഥാനത്തു യൂത്ത് കോൺഗ്രസ് അധ്യക്ഷന്മാരായിരുന്നവർ. ചുരുക്കത്തിൽ കോൺഗ്രസിന്റെ മൂന്നു തലമുറയെ നയിച്ച നേതാക്കളെയെല്ലാം യൂത്ത് കോൺഗ്രസാണു വാർത്തെടുത്തത്.
ഇതിൽ എ.കെ.
ആന്റണിയും ഉമ്മൻ ചാണ്ടിയും സംസ്ഥാന മുഖ്യമന്ത്രിമാരായി. എ.കെ.
ആന്റണി, വയലാർ രവി, വി.എം.സുധീരൻ, കെ.സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ കെപിസിസി അധ്യക്ഷന്മാരുമായി. ആന്റണിയും വയലാർ രവിയും മുല്ലപ്പള്ളിയും വേണുഗോപാലും കേന്ദ്ര മന്ത്രിമാരായപ്പോൾ നീലലോഹിതദാസൻ നാടാർ, സുധീരൻ, സുധാകരൻ, ശശീന്ദ്രൻ, കെ.സി.
ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജി. കാർത്തികേയൻ, രമേശ് ചെന്നിത്തല, പന്തളം സുധാകരൻ, കെ.സി.
വേണുഗോപാൽ എന്നിവർ സംസ്ഥാന മന്ത്രിസഭയിൽ അംഗങ്ങളായി. ഇതിൽ ആന്റണിയും രമേശ് ചെന്നിത്തലയും കെ.സി.
വേണുഗോപാലും ഇന്ന് കോൺഗ്രസിന്റെ പരമോന്നത സമിതിയായ പ്രവർത്തകസമിതിയിൽ അംഗങ്ങളാണ്. ദേശീയതലത്തിൽ സംഘടനാ ചുമതല കഴിഞ്ഞ ആറു വർഷമായി കെ.സി.
വേണുഗോപാലാണു വഹിക്കുന്നത്. എട്ടു വർഷം യൂത്ത് കോൺഗ്രസിനെ നയിച്ച കെ.സി.
വേണുഗോപാലാണ് ഏറ്റവുമധികം കാലം സംസ്ഥാന അധ്യക്ഷനായിരുന്നത്.
യൂത്ത് കോൺഗ്രസിന്റെ ആദ്യത്തെ 15 അധ്യക്ഷന്മാരും സംസ്ഥാന മന്ത്രിസഭാംഗങ്ങൾ ആയിരുന്നു. കഴിഞ്ഞ 25 വർഷത്തിനിടെ യൂത്ത് കോൺഗ്രസ് അധ്യക്ഷന്മാരായ ആരും മന്ത്രിമാരായില്ല.
എന്നാൽ ടി. സിദ്ദിഖ്, പി.സി.
വിഷ്ണുനാഥ്, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവർ ജനപ്രതിനിധികളായി. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദം വഹിച്ചവരിൽ ജനപ്രതിനിധിയാകാത്ത രണ്ടുപേർ ലിജുവും അനിൽ കുമാറുമാണ്.
കെപിസിസിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി പദത്തിൽ ഇരിക്കവേയാണ് കെ.പി. അനിൽ കുമാർ സിപിഎം പാളയത്തിലേക്കു ചേക്കേറിയത്.
ലിജു നിലവിൽ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. മുപ്പത്തിനാലാം വയസ്സിൽ വ്യവസായ മന്ത്രിയായ പി.സി.
ചാക്കോയും ശശീന്ദ്രനും പിന്നീട് എൻസിപി വഴി എൽഡിഎഫിലെത്തി. ശശീന്ദ്രൻ തുടർച്ചയായ രണ്ട് പിണറായി മന്ത്രിസഭകളിലും മന്ത്രിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]