
കൊച്ചി∙ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷ മുന്നണിയെ പിണറായി വിജയൻ തന്നെ നയിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി
. തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന് എടുത്തു പറയാൻ ഒരു നേതാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസിന് ശക്തമായ കൂട്ടുനേതൃത്വമാണുള്ളതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
കോൺഗ്രസിന്റെ നേതൃനിര സമ്പന്നമാണ്. അവർ ഒന്നിച്ച് കോൺഗ്രസിനെ തിരഞ്ഞെടുപ്പിൽ നയിക്കും.
വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും അദ്ദേഹം മറുപടി നൽകി.
കോൺഗ്രസിൽ എടുത്തുപറയാൻ നേതാവില്ലെന്ന എം.വി.ഗോവിന്ദന്റെ പരാമർശത്തോട് ഒന്നിച്ചു നയിക്കുകയാണു കോൺഗ്രസിന്റെ കീഴ്വഴക്കമെന്നു സണ്ണി ജോസഫ് മറുപടി നൽകി. കോൺഗ്രസ് ഇന്നുവരെ ഞങ്ങൾ കൂട്ടായി നയിക്കും എന്ന് പറഞ്ഞിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ ഞങ്ങളെ ഇന്ദിരാഗാന്ധി നയിക്കുമെന്നു പറഞ്ഞു തുടങ്ങിയതാണ്. യഥാർഥത്തിൽ ഇപ്പോഴും ഇവിടെ പറയാനാളില്ല.
കോൺഗ്രസിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണു നയിക്കുന്നതെന്ന് പറയാൻ പറ്റില്ല. ചെന്നിത്തലയോ സണ്ണി ജോസഫോ സുധാകരനോ കെ.സി.വേണുഗോപാലോ നയിക്കുന്നുവെന്നു പറയാൻ കഴിയില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
അതേസമയം, സിപിഎമ്മിൽ ഇതുവരെ പാർട്ടിക്കായിരുന്നു പ്രാധാന്യമെന്നും ഇപ്പോൾ അത് ഭരണാധികാരിക്കായി മാറിയെന്നും സണ്ണി ജോസഫ് വിമർശിച്ചു.
കേരളത്തിൽ സിപിഎമ്മിന് സംസ്ഥാന സെക്രട്ടറിയും മലയാളിയായ അഖിലേന്ത്യാ സെക്രട്ടറിയുമുണ്ടായിട്ടും അവരെ നിഷ്പ്രഭരാക്കിക്കൊണ്ട് ഭരണാധികാരി സർവാധിപത്യം നേടിയെന്നാണു ഗോവിന്ദൻ പറഞ്ഞതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഇതിനു തന്നെക്കാളും എം.എ.ബേബിയെക്കാളും അഖിലേന്ത്യാ തലത്തിൽ പ്രധാന്യമുള്ള നേതാവ് പിണറായി വിജയനാണെന്നും അദ്ദേഹം നയിക്കുന്നതിൽ അഭിമാനമുണ്ടെന്നുമായിരുന്നു എം.വി.ഗോവിന്ദന്റെ മറുപടി.
നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നും സിപിഎം ചർച്ച ചെയ്തു തുടങ്ങിയിട്ടില്ലെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
രണ്ടു ടേം വ്യവസ്ഥകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒന്നും ചർച്ച ചെയ്തിട്ടില്ല. പുതിയ ആളുകൾ വരാനാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ട് ടേം വ്യവസ്ഥ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മത്സരിക്കുന്നില്ല എന്ന് തീരുമാനിക്കുന്നില്ല’ എന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]