
എറണാകുളം:2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടിരമേശ് പറഞ്ഞു.അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹിന്ദുത്വ പറയണോ വികസനം പറയണോ എന്ന ആശയക്കുഴപ്പം ഇല്ല..ബിജെപിക്ക് വികസന അജണ്ട മാത്രമേയുള്ളു.വികസന അജണ്ട
പറഞ്ഞാണ് ബിജെപി തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു ഇരട്ട വോട്ട് ചേർക്കുന്നത് ബിജെപിയല്ല, സിപിഎം ആണ് , 6 മാസം ഒരു സ്ഥലത്ത് താമസിച്ചാൽ വോട്ട് ചേർക്കുന്നതിന് തടസമില്ല .
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംസ്ഥാന നേതൃയോഗത്തില്‍ അമിത് ഷാ വിലയിരുത്തി വികസന അജണ്ടയെ മുൻ നിർത്തിയാകും പ്രചാരണം .വാർഡ് വികസന സന്ദേശ യാത്രകൾ സംഘടിപ്പിക്കും 26 മുതൽ അടുത്ത മാസം വരെ ശില്പശാലകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]