
ഓണം എന്ന് കേൾക്കുമ്പോഴേ പൂക്കളമാണ് മനസ്സിൽ ഓടിയെത്തുന്നത്. പലതരത്തിലുള്ള അത്തപൂക്കൾ ഇടാറുറുണ്ട്.
ഓണത്തിന് അത്തപൂക്കളം ഇടാൻ സാധാരണയായി ഈ പൂക്കളാണ് ഉപയോഗിക്കാറുള്ളത്. ഓണക്കാലം എത്തിയാൽ പിന്നെ പൂക്കളം ഇടാനുള്ള തിടുക്കമായി.
പലതരം പൂക്കൾ ഉപയോഗിച്ച് നമ്മൾ പൂക്കളം ഇടാറുണ്ട്. എപ്പോഴും ഉപയോഗിക്കുന്ന പൂക്കൾ ഇതാണ്.
പൂക്കളത്തിൽ സാധാരണമായി ഉപയോഗിക്കുന്ന പൂവാണ് ജമന്തി. മഞ്ഞയും, ഓറഞ്ചും നിറത്തിലുള്ള ഈ ചെടി പൂക്കളത്തിന് നല്ല ലുക്ക് നൽകുന്നു.
മഞ്ഞയും ഓറഞ്ചും കലർത്തി ഇടുന്നതാണ് നല്ലത്. പൂക്കളത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് തുമ്പ.
ചെറിയ വെള്ള നിറത്തിലുള്ള സിംപിളായ പൂവാണിത്. പൂക്കളത്തിന്റെ ആദ്യ ലെയറിൽ തുമ്പ ഇടുന്നത് നല്ലതായിരിക്കും.
നല്ല ചുവന്ന ചെമ്പരത്തി പൂക്കൾ, പൂക്കളത്തിൽ ഇടാറുണ്ട്. ഇതിന് വലിപ്പമുള്ള ഇലകൾ ആയതുകൊണ്ട് തന്നെ പൂക്കളത്തിന്റെ പുറംഭാഗത്തോ നടുഭാഗത്തോ അലങ്കരിക്കാൻ ഉപയോഗിക്കാം.
നല്ല ചുവന്ന പൂക്കളാണ് ചെത്തി. പൂക്കളത്തിന് ഒരു ബോൾഡ് ലുക്ക് നൽകുന്നതിനാണ് ഈ പൂവ് ഉപയോഗിക്കുന്നത്.
ചെറിയ പൂക്കൾ ആയതുകൊണ്ട് തന്നെ വലിയ ഭാഗങ്ങൾ നിറയ്ക്കാൻ ചെത്തി മതി. ചെറിയ നീല നിറത്തിലുള്ള പൂക്കളാണ് ശംഖുപുഷ്പം.
മറ്റുള്ള പൂക്കളിൽ നിന്നും വ്യത്യസ്തമായ നീല നിറമാണ് ഈ പൂവിനുള്ളത്. ഇത് പൂക്കളത്തിന് കൂടുതൽ ഭംഗി നൽകുന്നു.
വെള്ള പൂക്കൾക്കൊപ്പം ഇടുന്നതാണ് ഉചിതം. പൂക്കളത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് തുളസി.
ഇത് പൂക്കളത്തിലെ ചെറിയ ഭാഗങ്ങൾ ഫിൽ ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]