
ലണ്ടൻ∙ യുകെയിലെ ഇന്ത്യൻ വംശജനായ വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായിരുന്ന
(94) അന്തരിച്ചു. ലണ്ടനിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യമെന്ന് കുടുംബത്തെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കപാറോ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മരണ സമയത്ത് കുടുംബാംഗങ്ങൾ അടുത്തുണ്ടായിരുന്നു.
ബ്രിട്ടൻ പ്രഭു സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ പരേതയായ അരുണ പോൾ.
1966ൽ യുകെയിലേക്ക്
1931ൽ ജലന്ധറിൽ ജനിച്ച സ്വരാജ് പോൾ 1966ലാണ് യുകെയിലേക്കു താമസം മാറ്റിയത്.
മകൾ അംബികയുടെ രോഗത്തിനു ചികിത്സ തേടിയായിരുന്നു മാറ്റം. പക്ഷേ, നാലുവയസ്സായപ്പോൾ അവർ മരിച്ചു.
പിന്നാലെ 1968ലാണ് കപാറോ ഗ്രൂപ്പ് അദ്ദേഹം സ്ഥാപിച്ചത്. സ്റ്റീൽ, എൻജിനീയറിങ്, പ്രോപ്പർട്ടി മേഖലകളിൽ ആയിരുന്നു ഗ്രൂപ്പിന്റെ താൽപര്യങ്ങൾ.
ഇന്ത്യാ – ബ്രിട്ടിഷ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇദ്ദേഹം നിർണായക പങ്കു വഹിച്ചിരുന്നു. 250 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയാണ് കപാറോ.
യൂറോപ്പ്, നോർത്ത് അമേരിക്ക, ഇന്ത്യ, മിഡിൽ ഈസ്റ്റ് മേഖലകളിൽ കപാറോ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. നിലവിൽ മകൻ ആകാശ് പോള് കപാറോ ഗ്രൂപ്പിന്റെ ഇന്ത്യാ വിഭാഗം നയിക്കുന്നു.
ജലന്ധറിലായിരുന്നു അദ്ദേഹത്തിന്റെ സ്കൂൾ, കോളജ് വിദ്യാഭ്യാസം.
യുഎസിലെ എംഐടിയിൽനിന്ന് ബിരുദം നേടിയ സ്വരാജ് പോൾ അന്നത്തെ കൽക്കട്ടയിൽ തിരിച്ചെത്തി കുടുംബ വ്യവസായത്തിൽ പങ്കുചേരുകയായിരുന്നു. ഇരട്ടകളായ ആൺമക്കൾ അംബറും ആകാശും പെൺമക്കളായ അഞ്ജലി, അംബിക എന്നിവരും കൊക്കത്തയിൽ ആണ് ജനിച്ചത്.
മകളുടെ സ്മരണാർഥം അംബിക പോൾ ഫൗണ്ടേഷൻ എന്ന പേരിൽ കുട്ടികൾക്കുവേണ്ടി ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചിരുന്നു. 2015ൽ മകൻ അംഗദ് പോളും 2022ൽ ഭാര്യ അരുണയും മരിച്ചു.
ഇരുവരുടെയും സ്മരണാർഥവും അദ്ദേഹം ധാരാളം സേവനങ്ങൾ ചെയ്തിരുന്നു.
അനുശോചിച്ച് പ്രധാനമന്ത്രി
സ്വരാജ് പോളിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിട്ടുണ്ട്. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, വ്യവസായം, മറ്റു മനുഷ്യരോടുള്ള സ്നേഹം, യുകെയിലെ പൊതു സേവനം എന്നീ മേഖലകളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ സ്മരിച്ചു. ഇന്ത്യ – യുകെ ബന്ധം ശക്തിപ്പെടുത്താൻ സ്വരാജ് പോൾ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @sukhgrewalbjp എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]