
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിലെ വയോധികയുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. സമീപവാസിയായ അബൂബക്കര്‍ (68) ആണ് അറസ്റ്റിലായത്.
സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തോട്ടപ്പള്ളി ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹംലത്തിനെ ഞായറാഴ്ച്ച വൈകുന്നേരമാണ് കൊല്ലപ്പെട്ട
നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിറകുവശത്തെ വാതിൽ ചവിട്ടി തുറന്ന നിലയിലായിരുന്നു.
മുറിക്കുള്ളിൽ മുളകു പൊടി വിതറിയിരുന്നു. കഴുത്തിൽ ഷാൾ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ് മോർട്ടത്തിൽ കഴുത്തിലും മുഖത്തും പാടുകൾ കണ്ടെത്തിയിരുന്നു. ഇതിനാൽ തന്നെ കൊലപാതകമാണെന്ന ഉറപ്പച്ചിയാരുന്നു പൊലീസ് അന്വേഷണം. ഹംലത്തിന്റെ ആഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും എന്നാൽ, ഇവരുടെ മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ലെന്നുമാണ് പൊലിസ് പറഞ്ഞത്.
ഹംലത്തിന്റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതായും കണ്ടെത്തിയിരുന്നു. കെഎസ്ഇബി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിൽ വൈദ്യുതി കണക്ഷൻ ഞായറാഴ്ച്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് വിച്ഛേദിച്ചതെന്ന് കണ്ടെത്തി.
വൈദ്യുതി മീറ്ററിൽ നിന്നു മെയിൽ സ്വിച്ചിലേക്കുള്ള വയർ വലിച്ചൂരിയിട്ടുണ്ടായിരുന്നു. എന്നാൽ ഇവിടെ നിന്ന് അന്വേഷണത്തെ സഹായിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ചില ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.
സംശയം തോന്നിയ പത്തിലധികം ആളുകളെ ഇതുവരെ ചോദ്യം ചെയ്തിരുന്നു. അമ്പലപ്പുഴ ഡിവൈ.എസ്.പിയുടേ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
54കാരിയുടെ കൊലപാതകത്തിൽ പ്രതി പിടിയിലായെങ്കിലും എന്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന കാര്യത്തിലടക്കം കൂടുതൽ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]