
പാലക്കാട് ∙
നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്ന് വി.കെ. ശ്രീകണ്ഠൻ എംപി.
എല്ലാം പുകമറയാണെന്നും ശ്രീകണ്ഠൻ പറഞ്ഞു. രാഹുലിനെ പാലക്കാട് മത്സരിപ്പിച്ച വിഷയത്തിൽ അടക്കം പാലക്കാട് കോൺഗ്രസിൽ അതൃപ്തി പുകയവെയാണ് രാഹുലിനെ പിന്തുണച്ച് വി.കെ.ശ്രീകണ്ഠൻ രംഗത്തെത്തുന്നത്.
‘‘പരാതി നിലനിൽക്കുമോയെന്ന് ആലോചിച്ചിട്ടുണ്ടോ.
ഇത് സംഭവിച്ചുവെന്ന് പറയുന്ന ഒരു വ്യക്തി പോലും രേഖാമൂലം പരാതി നൽകിയിട്ടില്ല. കോൺഗ്രസിനെ പോലെ ഇത്ര വേഗം നടപടിയെടുത്ത വേറെ പാർട്ടിയുണ്ടോ.
പുകമറ കേട്ട് ചാടി ഓടി നടപടി എടുക്കാൻ പറ്റില്ല. എന്നാൽ ആരോപണം വന്നാൽ ഉടനെ രാഹുലിനോട് രാജിവയ്ക്കാൻ പറഞ്ഞു.
ബിജെപി ഘടകക്ഷിയായ കർണാടക എംപിയുടെ പേരിൽ ആയിരം വിഡിയോകളാണ് ഇറങ്ങിയത്. എംപി സ്ഥാനം രാജിവയ്ക്കാതെയാണ് അയാൾ ജയിലിൽ കിടന്നത്.
മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.
രാഹുലിനെ തടയാനുള്ള ഡിവൈഎഫ്ഐ പ്രഖ്യാപനമൊന്നും ഞങ്ങൾ വിലകൽപ്പിക്കുന്നില്ല. കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ വഴിനീളെ തടയുമെന്ന് പറഞ്ഞ സംഘടനയാണ് ഡിവൈഎഫ്ഐ’’ – വി.കെ.
ശ്രീകണ്ഠൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]