
പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ പിതാവിനെ മകൻ മർദിച്ച് കൊലപ്പെടുത്തി. നല്ലേപ്പിള്ളി സ്വദേശി രാമൻകുട്ടിയെ (58) ആണ് മകൻ ആദർശാണ് കൊലപ്പെടുത്തിയത്.
പിതാവിന് മദ്യം നൽകിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് സംശയം. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു എന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാത്രിയിലാണ് രാമൻകുട്ടിയെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു.
ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. വിശദമായ പരിശോധനയിൽ മർദനമേറ്റാണ് മരിച്ചതെന്നും പിന്നിൽ മകൻ ആദർശാണെന്നും പൊലീസ് കണ്ടെത്തി.
55 ദിവസം മുമ്പ് അമ്മ മരിച്ചതോടെ ആദർശും രാമൻകുട്ടിയും മാത്രമാണ് വീട്ടിൽ താമസം. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളയാളാണ് രാമൻകുട്ടി.
ലഹരി ഉപയോഗിക്കുന്നയാളാണ് ആദർശ്. കൃത്യം നടത്തിയ സമയത്തും ആദർശ് ലഹരിയിലായിരുന്നു.
കൊഴിഞ്ഞമ്പാറ പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]