
കൊച്ചി: കോതമംഗലത്ത് വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരനായ നെല്ലിക്കുഴി സ്വദേശി മുഹമ്മദ് (48) ആണ് മരിച്ചത്. കോതമംഗലം ഭാഗത്തേക്ക് വന്ന കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അതേസമയം, ചൊവ്വാഴ്ച ദേശീയ പാതയിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ നിർത്താതെ പോയ ലോറിയും ഡ്രൈവറേയും പൊലീസ് പിടികൂടി. ഇടിച്ചിട്ട് നിർത്താതെ പോയ ഹരിയാന രജിസ്ട്രേഷൻ ലോറിയാണ് പൊലീസ് പിടികൂടിയത്.
തമിഴ്നാട്ടിൽ നിന്നാണ് ലോറി കണ്ടെത്തിയത്. ലോറി ഓടിച്ച ഡ്രൈവർ ഹരിയാന സ്വദേശി മെഹബൂബ്നെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]