തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 98 റണ്‍സ് വിജയലക്ഷ്യം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റോയല്‍സിനെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അഖിന് സത്താര്‍, മുഹമ്മദ് ആഷിഖ് എന്നിവരാണ് തകര്‍ത്തത്.
മുഹമ്മദ് ആഷിഖ് രണ്ട് വിക്കറ്റ് വീഴ്ത്തി. റോയല്‍സിന്റെ മൂന്ന് താരങ്ങള്‍ റണ്ണൗട്ടാവുകയായിരുന്നു.
സഞ്ജു സാംസണ് കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി കളിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കെസിഎല്‍ അരങ്ങേറ്റമാണിത്.
സഹോദരന് സാലി സാംസണാണ് ടീമിനെ നയിക്കുന്നത്. സ്കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു റോയല്‍സിന്.
ആദ്യ പന്തില്‍ തന്നെ സുബിന് (0) റണ്ണൗട്ടായി. തുടര്‍ന്നെത്തിയ റിയ ബഷീറിനെ (7) അഖിന് സത്താര്‍ മടക്കി.
അഞ്ചാം ഓവറില്‍ ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദും (11) റണ്ണൗട്ടായി. ഗോവിന്ദ് പൈ (3) ഇതുപോലെ റണ്ണൗട്ടായി.
പിന്നാലെ നിഖില്‍ (0) സ്ലിപ്പില്‍ ക്യാച്ച് കൊടുത്ത് മടങ്ങി. 11-ാം ഓവറില്‍ അബ്ദുള്‍ ബാസിത്തും (17) മടങ്ങി.
സഞ്ജീവ് (2) മുഹമ്മദ് ആഷികിന് വിക്കറ്റും നല്കി. ടോപ് സ്കോററായ അഭിജിത് പ്രവീണ്‍ (18), ഫാസില്‍ ഫനൂസ് (1) എന്നിവരും പുറത്തായതോടെ ഒമ്പതിന് 82 എന്ന നിലയിലായി റോയല്‍സ്.
പിന്നീട് ബേസില്‍ തമ്പി (20) – വിനില്‍ (6) സഖ്യം സ്കോര്‍ 100നോട് അടുപ്പിച്ചു. അവസാന പന്തില്‍ ബേസില്‍ പുറത്തായി.
വിനില്‍ പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം… ട്രിവാന്‍ഡ്രം റോയല്‍സ്: കൃഷ്ണ പ്രസാദ് (ക്യാപ്റ്റന്‍), സുബിന് എസ് (വിക്കറ്റ് കീപ്പര്‍), ഗോവിന്ദ് ദേവ് പൈ, റിയ ബഷീര്‍, അബ്ദുള്‍ ബാസിത്ത്, നിഖില്‍ എം, സഞ്ജീവ് സതരേശന്‍, വിനില്‍ ടി എസ്, അഭിജിത്ത് പ്രവീണ്‍ വി, ബേസില്‍ തമ്പി, ഫാസില്‍ ഫാനൂസ്.
കൊച്ചി ബ്ലൂ ടൈഗേഴ്സ്: സാലി വിശ്വനാഥ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), വിനൂപ് മനോഹരന്, നിഖില്‍ തോട്ടത്ത്, ജോബിന് ജോബി, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, മുഹമ്മദ് ആഷിക്, അഖിന് സത്താര്‍, കെ എം ആസിഫ്, രാകേഷ് കെ ജെ, ജെറിന് പി എസ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]