
മോസ്കോ ∙
ഉഭയകക്ഷിവ്യാപാരം തീരുവ, നിയന്ത്രണ തടസ്സങ്ങൾ മറികടന്ന് സന്തുലിതവും സുസ്ഥിരവുമായ രീതിയിൽ ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ധാരണയായി. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകരാജ്യങ്ങളിൽ ഏറ്റവും സുദൃഢമായ ഉഭയകക്ഷിബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളതെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി
സെർഗെയ് ലാവ്റോവുമൊത്ത് നടത്തിയ സംയുക്ത മാധ്യമസമ്മേളനത്തിൽ പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി.
ഈ വർഷാവസാനം പുട്ടിൻ ഇന്ത്യ സന്ദർശിക്കുന്നതിനു മുൻപുള്ള ചർച്ചകൾക്കായാണ് ജയ്ശങ്കർ റഷ്യയിലെത്തിയത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇരുരാജ്യങ്ങളും സഹകരണം തുടരുമെന്നും ജയ്ശങ്കർ പറഞ്ഞു.
റഷ്യയുടെ ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മന്റുറോവുമായും ജയ്ശങ്കർ ചർച്ച നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]