

സ്കൂട്ടറിന് പിറകിൽ കാർ ഇടിച്ച് അപകടം: സ്കൂട്ടർ യാത്രക്കാരൻ മരിച്ചു, കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു
പാലക്കാട്: പാലക്കാട് ലക്കിടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
കടമ്പഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടിൽ ശിവദാസൻ (33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരപ്പറമ്പിൽ ജിഷ്ണുവിന് (20) ഗുരുതരമായി പരിക്കേറ്റു.
ലക്കിടി പേരൂർ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റപ്പാലം ഭാഗത്ത് നിന്ന് പത്തിരിപ്പാല ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിന് പിറകിൽ കാർ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെൽഡിംഗ് ജോലിക്കാരനാണ് മരിച്ച ശിവദാസൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]