
മുംബൈ: റോഡരികിൽ പാർക്ക് ചെയ്ത അച്ഛന്റെ കാർ ഇടിച്ച് തെറിപ്പിച്ച് മകൻ. മറ്റൊരു കാറുമായി എത്തി അച്ഛന്റെ കാറിൽ രണ്ട് തവണ ഇടിപ്പിക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ ബദ്ലാപുരിലാണ് സംഭവം. കാർ ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
രണ്ട് പേരുടെ നില ഗുരുതരമാണ്. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
അംബർനാഥിലെ ചിഖോലിക്ക് സമീപം നടന്ന സംഭവത്തിൻ്റെ വീഡിയോ, സമീപത്തുള്ള ഒരാൾ ഷൂട്ട് ചെയ്യുകയും പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാവുകയുമായിരുന്നു. വൈകിട്ട് 6:30ന് ബിന്ദേശ്വർ ശർമയും കുടുംബവും കല്യാൺ-ബദ്ലാപൂർ സംസ്ഥാനപാതയിലൂടെ കാറോടിക്കുകയായിരുന്നു.
ബിന്ദേശ്വർ ഒരു വെളുത്ത ടൊയോട്ട ഫോർച്യൂണറിലാണ് യാത്ര ചെയ്തിരുന്നത്. കുടുംബത്തിലെ മറ്റ് അംഗങ്ങളും കാറിലുണ്ടായിരുന്നു.
ഈ വാഹനത്തെ കറുത്ത ടാറ്റ സഫാരിയിൽ മകൻ സതീഷ് പിന്തുടർന്നു. സതീഷ് ആദ്യം തന്റെ പിതാവിന്റെ കാറിനെ പിന്നിൽ നിന്ന് ഇടിച്ച് മുന്നോട്ട് പോയി.
പിന്നീട് വണ്ടി ഓടിച്ച് തിരികെ വന്നും ഇടിക്കുകയായിരുന്നു. ആദ്യം കാര്‍ ഇടിച്ചപ്പോൾ ഡ്രൈവര്‍ പുറത്തിറങ്ങി തടയാൻ ശ്രമിച്ചു. എന്നാല്‍, സതീഷ് ഡ്രൈവറിനെയും അടുത്തു നിന്നിരുന്ന പ്രായപൂർത്തിയാകാത്ത ഒരാളെയും കൂടി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തുടർന്ന് ഇരുചക്രവാഹനത്തിലെത്തിയ നാട്ടുകാരനെയും ഇടിച്ചുവീഴ്ത്തി. അംബർനാഥ് പൊലീസ് സതീഷിനെതിരെ വധശ്രമത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രവാസികള്‍ക്കും നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും വലിയ അവസരം, സൗജന്യമായി തന്നെ; നോർക്ക സംരംഭകത്വ പരിശീലനം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]