
കൊച്ചി ∙ കേസൊതുക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ പ്രതിയായ
അസി. ഡയറക്ടർ ശേഖര്‍ കുമാറിനെ ബുധനാഴ്ചയും ചോദ്യം ചെയ്യാൻ
.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ അഭിഭാഷകനൊപ്പമാണ് ശേഖർ കുമാർ ചോദ്യം ചെയ്യലിനെത്തിയത്. ചോദ്യം ചെയ്യൽ വൈകിട്ട് 5 മണി വരെ നീണ്ടു.
തുടർന്നാണ് ബുധനാഴ്ചയും ചോദ്യം ചെയ്യലിനു ഹാജരാകാൻ വിജിലൻസ് നിർദേശിച്ചത്. എറണാകുളം വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
കേസൊതുക്കാനായി കൊല്ലത്തെ കശുവണ്ടി വ്യവസായിയില്‍നിന്ന് ഏജന്റുമാർ വഴി 2 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഒന്നാം പ്രതിയാണ് ശേഖർ കുമാർ.
കേസിൽ പ്രതിയാക്കിയതോടെ ശേഖർ കുമാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
തുടർന്ന് മുൻകൂർ ജാമ്യം അനുവദിച്ച കോടതി, ശേഖര്‍ കുമാറിനോട് രണ്ടാഴ്ച്ചക്കകം വിജിലന്‍സിനു മുമ്പാകെ ഹാജരാകാന്‍ നിർദേശിക്കുകയായിരുന്നു.
കേസിൽ ശേഖർ കുമാറിനെ കൂടാതെ എറണാകുളം സ്വദേശിയായ വിൽസൺ വർഗീസ് രണ്ടാം പ്രതിയും രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ മൂന്നാം പ്രതിയും ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യർ നാലാം പ്രതിയുമാണ്. ഇഡി ഉദ്യോഗസ്ഥൻ ഒഴികെയുള്ളവരെ വിജിലൻസ് നേരത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ഇവർക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
പിടിയിലായവരുടെ മൊബൈല്‍ ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച തെളിവുകൾ സംബന്ധിച്ചാണ് ശേഖർ കുമാറിനെ ചോദ്യം ചെയ്തത് എന്നാണ് വിവരം.
ഐഫോണിലെ ഫേസ്ടൈം ആപ്പിലൂടെ പ്രതികൾ തമ്മിൽ ബന്ധപ്പെട്ടിരുന്നു എന്ന് വിജിലൻസിന് തെളിവു ലഭിച്ചതായാണ് മുൻപ് പുറത്തു വന്ന റിപ്പോർട്ടുകൾ. കൊച്ചിയിൽനിന്നു സ്ഥലം മാറ്റിയ ശേഖർ കുമാർ ഇപ്പോൾ ഷില്ലോങ്ങിലാണ് ജോലി ചെയ്യുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]