
തിരുവനന്തപുരം: മുൻ എസ്പി കെകെ ജോഷ്വ (72) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഐഎസ്ആർഓ ചാരവ്യത്തി, മണിച്ചൻ കേസ് ഉൾപ്പെടെ നിരവധി കേസന്വേഷണ സംഘത്തിൽ അംഗമായിരുന്നു. ഐഎസ്ആർഓ ചാരവൃത്തി ഗൂഢാലോചന കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നു.
ഇതിൽ വിചാരണ നടപടികൾ തുടരുമ്പോഴാണ് അന്ത്യം. ഭൗതിക ശരീരം നാളെ ഉച്ചയ്ക്ക് 2 മണി മുതൽ കളീയ്ക്കൽ പുത്തൻ വീട്ടിലും വ്യാഴാഴ്ച രാവിലെ എട്ട് മുതൽ ചുനക്കര കളീയ്ക്കൽ പുത്തൻവീട് വസതിയിലും പൊതുദർശനത്തിന് വെക്കും.
12 മണിയ്ക്ക് ചുനക്കര സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ സംസ്കാരം നടക്കും. റിട്ട
ആർബിഐ ഉദ്യോഗസ്ഥ അന്നമ്മ തോമസ് ആണ് ഭാര്യ. മക്കൾ: റോഷൻ ഉമ്മൻ ജോഷ്വ, രഞ്ജിത്ത് തോമസ് ജോഷ്വ.
മരുമക്കൾ: ആരതി, ഷെറിൻ എംഎസ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]