
നിലവിലെ സാഹചര്യത്തില്‍, വിരമിച്ചവര്‍ക്ക് തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് പ്രതിവര്‍ഷം 4% പിന്‍വലിക്കുന്നത് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നല്കി സാമ്പത്തിക വിദഗ്ധനായ രവി സരോഗി. ഈ രീതി ഇന്ത്യയില്‍ പ്രായോഗികമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം എന്താണ് 4% പിന്‍വലിക്കല്‍ നിയമം? അമേരിക്കയില്‍ വില്യം ബെന്ജെന് എന്ന സാമ്പത്തിക വിദഗ്ദ്ധന് രൂപീകരിച്ചതാണ് ഈ 4% നിയമം.
ഇതനുസരിച്ച്, വിരമിക്കുന്ന ഒരാള്‍ക്ക് തന്റെ സമ്പാദ്യത്തിന്റെ 4% ആദ്യ വര്‍ഷം പിന്‍വലിക്കാം. പിന്നീട് എല്ലാ വര്‍ഷവും പണപ്പെരുപ്പത്തിനനുസരിച്ച് ഈ തുക ക്രമീകരിക്കാം.
ഇങ്ങനെ ചെയ്താല്‍ 30 വര്‍ഷത്തേക്ക് പണം തീര്‍ന്നുപോകാതെ ജീവിക്കാമെന്നാണ് ഈ നിയമം പറയുന്നത്. എന്നാല്‍, ഇത് അമേരിക്കയുടെ നൂറ് വര്‍ഷത്തിലേറെയുള്ള സാമ്പത്തിക വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് എന്തുകൊണ്ട് പ്രായോഗികമല്ല? ഇന്ത്യയുടെ ഏറ്റവും പഴയ ഓഹരി സൂചികയായ സെന്‍സെക്സ് 1979-ല്‍ മാത്രമാണ് ആരംഭിച്ചത്. അതുകൊണ്ട്, വെറും 45 വര്‍ഷത്തെ ഡാറ്റ മാത്രമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്.
ഇത് ഒരു സാധാരണ വിരമിക്കല്‍ കാലയളവിനെ (ഏകദേശം 30 വര്‍ഷം) പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നില്ല. രവി സരോഗിയുടെ പഠനത്തില്‍, 1979 മുതലുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍, ചരിത്രപരമായി 4% എന്നതിനേക്കാള്‍ ഉയര്‍ന്ന തുക പിന്‍വലിക്കാന്‍ സാധിച്ചിട്ടുണ്ട്.
എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇത് മാറിയിട്ടുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. ഓഹരി, കടപ്പത്ര വരുമാനങ്ങള്‍ കുറഞ്ഞുവരുന്നതിനാല്‍, പഴയ കണക്കുകള്‍ ഭാവിയില്‍ തെറ്റാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പണപ്പെരുപ്പം കുറയുന്നത് പോലും ഈ പ്രശ്നത്തിന് ഒരു പരിഹാരമല്ല. പണപ്പെരുപ്പം ക്രമീകരിച്ച ശേഷം വരുമാനം കുറയുന്നത്, ഭാവിയില്‍ വിരമിക്കുന്നവരുടെ സമ്പാദ്യം നേരത്തെ തീര്ന്നുപോകുന്നതിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു.
എന്താണ് സുരക്ഷിതമായ മാര്‍ഗ്ഗം? ‘മോണ്ടെ കാര്‍ലോ സിമുലേഷന്‍സ്’ എന്ന രീതി ഉപയോഗിച്ചുള്ള പഠനങ്ങളില്‍, 4% പിന്‍വലിക്കല്‍ പലപ്പോഴും സമ്പാദ്യം നേരത്തെ തീര്‍ന്നുപോകുന്നതിന് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. 2022-ലെ പഠനത്തില്‍ ഏകദേശം മൂന്നിലൊന്ന് കേസുകളിലും ഇത് സംഭവിച്ചു.
2024-ല്‍ രനടത്തിയ പഠനം ഇത് കൂടുതല്‍ ഉറപ്പിക്കുകയും, 3% മുതല്‍ 3.5% വരെയാണ് ഇന്ത്യയില്‍ സുരക്ഷിതമായ പിന്‍വലിക്കല്‍ നിരക്ക് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]