
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ച് തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വിലാപയാത്രയാണ് ഇന്നത്തെ പ്രധാന വാർത്ത. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജി, ഉപരാഷ്ട്രപതിക്കസേരയിലേക്ക് ഇനി ആര്?, യുകെ സേനയുടെ എഫ് 35 പോർവിമാനത്തിന്റെ മടക്കം, എംപരിവാഹൻ വ്യാജ ആപ്പിന് പിന്നിൽ 16കാരൻ എന്നിവയാണ് മറ്റുചില പ്രധാന വാർത്തകൾ.
വിഎസിന്റെ വീടായ പുന്നപ്ര വേലിക്കകത്തു വീട്ടിൽ പന്തൽ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സജ്ജമാക്കി. ഇന്നു രാത്രിയോടെ വിഎസിന്റെ ഭൗതികശരീരം ഇവിടെയെത്തിക്കും.
നാളെ രാവിലെ വരെ ഇവിടെയാണു പൊതുദർശനം. വിഎസ് എത്തുമ്പോഴൊക്കെ പരാതികളും പരിഭവങ്ങളുമായി ജനം എത്തിയിരുന്ന വേലിക്കകത്തു വീട്ടിൽ പരാതികളില്ലാതെ, നിറകണ്ണുകളുമായി വലിയ ജനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്.
പ്രാദേശിക നേതാക്കൾ വീട്ടിലെ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു. രാജ്യസഭാ ഉപാധ്യക്ഷനായ ബിഹാറിൽനിന്നുള്ള ജനതാദൾ യുണൈറ്റഡ് (ജെഡിയു) നേതാവ് ഹരിവംശ് സിങ്ങിന്റെ പേരിനാണു മുൻതൂക്കം.
സർക്കാരിന്റെ വിശ്വസ്ത സഖ്യകക്ഷി എന്നതിനു പുറമേ ബിഹാർ തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഹരിവംശിന് പദവി നൽകുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലും ബിജെപി പക്ഷത്തുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാവിലെ മുതൽ സഭ നിയന്ത്രിക്കുകയും യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്ത ധൻകർ രാത്രിയോടെ രാജിവച്ചത് ബിജെപി നേതൃത്വത്തെയും ഞെട്ടിച്ചു.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് രാജി സമർപ്പിച്ചതെങ്കിലും കൂടിയാലോചനകൾക്കോ മറ്റോ അദ്ദേഹം മുതിർന്നില്ലെന്നതും വിവാദങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. എഫ് 35 ബി യുദ്ധവിമാനം രാവിലെ 10.50നാണ് മടങ്ങിയത്.
ഇന്ത്യ വിടുന്ന വിമാനം ഓസ്ട്രേലിയയിലേക്കാണു പറന്നത്. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ പരിഹരിക്കാൻ ഏതാനും ആഴ്ചകൾ മുൻപ് ബ്രിട്ടനിൽ നിന്നെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ കൊണ്ടുപോകാൻ ബ്രിട്ടിഷ് സേനാ വിമാനം നാളെയെത്തും.
രാജ്യം മുഴുവൻ വ്യാപിച്ചിരുന്ന തട്ടിപ്പു ശൃംഖലയിലെ മുഖ്യകണ്ണികളായ അതുൽ കുമാർ സിങ് (32), മനീഷ് യാദവ് (24) എന്നിവരെ കൊച്ചി സൈബർ സെൽ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ വാരാണസിയിൽനിന്നു പിടികൂടിയിരുന്നു. ഇതിൽ മനീഷിന്റെ ബന്ധുവായ പതിനാറുകാരനാണ് തട്ടിപ്പ് ആപ് നിർമിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]