
ന്യൂഡൽഹി∙ ഉപരാഷ്ട്രപതി
അപ്രതീക്ഷിത രാജിയുടെ ഞെട്ടലിലാണ് രാജ്യം. തിങ്കളാഴ്ച രാവിലെ മുതൽ സഭ നിയന്ത്രിക്കുകയും യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്ത ധൻകർ രാത്രിയോടെ രാജിവച്ചത്
നേതൃത്വത്തെയും ഞെട്ടിച്ചു.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് രാജി സമർപ്പിച്ചതെങ്കിലും കൂടിയാലോചനകൾക്കോ മറ്റോ അദ്ദേഹം മുതിർന്നില്ലെന്നതും വിവാദങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.
തിങ്കളാഴ്ച രാജ്യസഭയിൽ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ
നടത്തിയ ചില പരാമർശങ്ങളും ഉപരാഷ്ട്രപതിയുടെ രാജിയിലേക്ക് നയിച്ചെന്നും സൂചനയുണ്ട്. താൻ പറയുന്നത് മാത്രമേ സഭാനാഥൻ രേഖപ്പെടുത്തകയുള്ളൂ എന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ പ്രസംഗത്തിനിടെ നഡ്ഡ പറഞ്ഞിരുന്നു.
സഭാ നടപടികൾ നിയന്ത്രിക്കാൻ അധികാരമുള്ള ചെയറിനോട് നടത്തിയ ഈ പരാമർശം അനാദരവ് കാണിക്കുന്നതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഈ പരാമർശത്തിൽ ധൻകർ അസ്വസ്ഥനായെന്നും ഇതാണ് രാജിയിലേക്കു നയിച്ചതെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഉച്ചയ്ക്ക് 12.30
രാജ്യസഭയുടെ ബിസിനസ് ഉപദേശക സമിതിയുടെ യോഗത്തിൽ ജഗദീപ് ധൻകർ പങ്കെടുത്തു.
പാനൽ വീണ്ടും വൈകിട്ട് 4.30 ന് യോഗം ചേരാൻ തീരുമാനിക്കുകയും ചെയ്തു.
ഉച്ചയ്ക്ക് 2.00
ജസ്റ്റിസ് യശ്വന്ത് വർമയെ നീക്കം ചെയ്യാനുള്ള പ്രമേയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടിസാണ് എല്ലാത്തിന്റെയും തുടക്കം. രാജ്യസഭ വർഷകാല സമ്മേളനത്തിനായി സമ്മേളിച്ചപ്പോൾ, പ്രതിപക്ഷ എംപിമാർ നോട്ടിസ് അവതരിപ്പിച്ചിരുന്നു.
ഉപരിസഭയുടെ ചെയർമാൻ കൂടിയായ ധൻകർ നോട്ടിസ് സ്വീകരിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സഭയുടെ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ നീക്കം കേന്ദ്രസർക്കാരിന് അത്ര രസിച്ചില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
വൈകിട്ട് 4.07
പ്രതിപക്ഷ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചതായി ഉപരാഷ്ട്രപതി സഭയെ അറിയിക്കുന്നു.
വൈകിട്ട് 4.30
ബിസിനസ് ഉപദേശക സമിതി യോഗം വീണ്ടും ചേരുന്നു, സർക്കാരിൽ നിന്ന് ഒരു പ്രതിനിധിയും ഹാജരായില്ല.
ഇതോടെ യോഗം മാറ്റിവച്ചു. യോഗത്തിൽ സർക്കാർ പ്രതിനിധി പങ്കെടുക്കാതിരുന്നതിനെ പ്രതിപക്ഷനേതാക്കൾ വിമർശിച്ചിരുന്നു.
ഇത് ജഗദീപ് ധൻകറിനെ അസ്വസ്ഥനാക്കിയതായാണ് സൂചന. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയും കിരൺ റിജിജുവുമായിരുന്നു സർക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തിൽ എത്തേണ്ടിയിരുന്നത്.
യോഗത്തിന് എത്താൻ സാധിക്കില്ലെന്ന് മുൻകൂട്ടി ഉപരാഷ്ട്രപതിയുെട ഓഫിസിനെ അറിയിച്ചിരുന്നു എന്നാണ് ജെ.പി.നഡ്ഡ ഇന്ന് പറഞ്ഞത്.
വൈകിട്ട് 5
കോൺഗ്രസ് നേതാക്കൾ ഉപരാഷ്ട്രപതിയെ കാണുന്നു, തുടർന്ന് പ്രതിപക്ഷ എംപിമാരുമായി മറ്റൊരു കൂടിക്കാഴ്ച നടത്തുന്നു.
രാത്രി 9.25
ഉപരാഷ്ട്രപതിയുടെ എക്സ് ഹാൻഡിൽ വഴി ജഗ്ദീപ് ധൻകർ രാജി പ്രഖ്യാപിക്കുന്നു.
ജൂലൈ 22 ഉച്ചയ്ക്ക് 12 മണി
രാഷ്ട്രപതി ദ്രൗപദി മുർമു ധൻകറിന്റെ രാജി സ്വീകരിക്കുന്നു
ആരോഗ്യപരമായ കാരണങ്ങള് ചൂണ്ടിക്കാട്ടി വിടവാങ്ങൽ പ്രസംഗം പോലും നടത്താതെയാണ് ജഗദീപ് ധൻകർ ചർച്ച് റോഡിലെ ഉപരാഷ്ട്രപതി ഭവനിൽ നിന്ന് പടിയിറങ്ങുന്നത്.
‘വിശദീകരിക്കാൻ കഴിയാത്ത നിഗൂഢതയിൽ പൊതിഞ്ഞ ഒരു കടങ്കഥ’ എന്നാണ് ജഗദീപ് ധൻകറിന്റെ രാജിയെ പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. 74 വയസ്സുകാരനായ ജഗദീപ് ധൻകർ 10 ദിവസം മുൻപ് താൻ ‘ദൈവിക ഇടപെടലിന് വിധേയമായി ശരിയായ സമയത്ത്, 2027 ഓഗസ്റ്റിൽ വിരമിക്കും’ എന്ന് പറഞ്ഞിരുന്നു.
ഇതും ഈ ഘട്ടത്തിൽ ചർച്ചയാകുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]