
സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങിയതാണ് ഇന്നത്തെ പ്രധാന വാർത്ത.
അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതും പഹൽഗാമിനെ ചൊല്ലി ലോക്സഭയിൽ പ്രതിഷേധം അരങ്ങേറിയതുമാണ് മറ്റു പ്രധാന വാർത്തകൾ. .
സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു.
ഇന്ന് വൈകിട്ട് 3.20ന് എസ്യുടി ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജൂൺ 23 ന് നില ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
. ലോക്സഭയിലെ ചോദ്യോത്തരവേളയ്ക്കിടെ സ്പീക്കറുടെ ചെയറിനടുത്ത് പ്രതിപക്ഷം മുദ്രാവാക്യം ഉയർത്തി.
പഹൽഗാം ഭീകരാക്രമണം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം . സതീഷിന്റെ പീഡനം മൂലമാണ് അതുല്യ ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.
. ഷാർജ പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഭർത്താവിനെ നാട്ടിൽ എത്തിച്ച് ചോദ്യം ചെയ്യും.
. എയർ ഇന്ത്യയുടെ എഐ 2744 എ320 എന്ന വിമാനമാണ് കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ തെന്നിമാറിയത്.
ലാൻഡ് ചെയ്യുന്നതിനിടെ മൂന്നു ടയറുകൾ തകർന്നതായും വിമാനത്തിന്റെ എൻജിനു കേടുപാടുകൾ സംഭവിച്ചതായും സൂചനയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]