
മുംബൈ: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ബോളിവുഡ് നടി ജാൻവി കപൂറിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. കുറച്ച് ദിവസമായി തളര്‍ച്ച അനുഭവപ്പെട്ട നടിയെ ജൂലൈ 18 നാണ് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ചയാണ് ജാന്‍വി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയത് എന്ന് ജാന്‍വിയുടെ പിതാവ് ബോണി കപൂര്‍ ഇന്ത്യ ടിവിയോട് പറഞ്ഞു.
സുധാൻഷു സാരിയയുടെ ‘ഉലജ്’ എന്ന ചിത്രമാണ് അടുത്തതായി ജാന്‍വിയുടെതായി റിലീസ് ചെയ്യാനുള്ള ചിത്രം. ഭക്ഷ്യ വിഷബാധയാണ് നടിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് നടിയുമായി അടുത്ത വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് സ്ഥിരീകരിച്ചത്.
‘ഉലജ്’ എന്ന ചിത്രത്തില്‍ ഒരു പ്രമുഖ കുടുംബത്തിൽ നിന്നുള്ള ഒരു യുവ നയതന്ത്രജ്ഞയുടെ വേഷമാണ് ജാന്‍വി എത്തുന്നത്. ഒരു വിദേശ രാജ്യത്ത് ഉത്തരവാദിത്വമുള്ള ഒരു പോസ്റ്റിലിരിക്കുമ്പോള്‍ തനിക്ക് ചുറ്റും നടക്കുന്ന ഗൂഢാലോചനയ്ക്കെതിരെ നീങ്ങുന്ന ഒരു യുവ ഉദ്യോഗസ്ഥയായ സുഹാനയുടെ ത്രില്ലര്‍ കഥയാണ് ‘ഉലജ്’ പറയുന്നത്.
സുധാൻഷു സരിയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പർവീസ് ഷെയ്ക്കും സുധാൻഷു സരിയയും ചേർന്ന് എഴുതിയ ‘ഉലജ്’ എന്ന ചിത്രത്തിന്റെ സംഭാഷണങ്ങൾ അതിക ചൗഹാൻ എഴുതിയിരിക്കുന്നു. ഓഗസ്റ്റ് 2 ന് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യും. ജംഗ്ലി പിക്ചേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേ സമയം അനന്ത് അംബാനിയുടെ വിവാഹത്തിനെത്തിയ ജാൻവി കപൂറിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഗോൾഡൻ ലെഹങ്ക അണിഞ്ഞാണ് ജാൻവി കപൂര്‍ വിവാഹത്തിന് എത്തിയത്. ആഡംബര കല്യാണത്തിന് സ്വർണ്ണ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ച ബ്രലെറ്റ് ബ്ലൗസാണ് ജാന്‍വി പെയര്‍ ചെയ്തത്.
യഥാർത്ഥ സ്വർണ്ണ ടെമ്പിൾ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ചതാണ് ഈ ബ്രലെറ്റ് ബ്ലൗസ്. വിലയേറിയ മരതകം, മാണിക്യ കല്ലുകൾ തുടങ്ങിയവയും ഇവ ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ ഫാൽഗുനി ഷെയ്നിന്റെ കസ്റ്റം-മെയ്ഡ് ലെഹങ്കയാണിത്. അമി പട്ടേൽ ആണ് താരത്തിന്റെ സ്റ്റൈലിസ്റ്റ്.
Last Updated Jul 21, 2024, 4:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]