
കണ്ടന്റ് ക്രിയേറ്റർമാരും ഇൻഫ്ലുവൻസർമാരുമൊക്കെ ഭരിക്കുന്ന ലോകമാണിത് എന്ന് നമുക്ക് സോഷ്യൽ മീഡിയ തുറക്കുമ്പോൾ തോന്നാറുണ്ട്. ഓരോ ദിവസവും എത്രമാത്രം വെറൈറ്റിയായിട്ടുള്ള വീഡിയോകളും ചിത്രങ്ങളും ഒക്കെയാണ് നാം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ കാണുന്നത്. അതുപോലെ, മറ്റുള്ളവരെ സഹായിക്കുന്ന അനേകം ഇൻഫ്ലുവൻസർമാരേയും നാം കണ്ടിട്ടുണ്ടാകും. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
യുഎസ്സിൽ നിന്നുള്ള ഒരു ഇൻഫ്ലുവൻസർ വീടില്ലാത്ത ഒരു സ്ത്രീക്ക് വീട് നൽകുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. isaiahgarza എന്ന കണ്ടന്റ് ക്രിയേറ്ററാണ് സ്ത്രീക്ക് പുതിയൊരു അപാർട്മെന്റ് വാങ്ങി നൽകിയിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ യുവാവ് പങ്കുവച്ചിരിക്കുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ സ്ത്രീയെ കാണാം. അടുത്തെത്തിയ യുവാവ് അവരോട് ഒരു സർപ്രൈസുണ്ട് എന്ന് പറയുന്നത് കാണാം. കാറിന്റെ അടുത്തെത്തിയ അവർക്ക് ഒരു കവറും സമ്മാനിക്കുന്നു.
അവർ കവർ തുറന്ന് നോക്കുന്നു. അതിനകത്ത് ഒരു താക്കോലാണ് കാണുന്നത്. അവർ ആശ്ചര്യത്തോടെ നോക്കുമ്പോൾ നിങ്ങളിനി മുതൽ വീടില്ലാത്ത ആളല്ലെന്നും അതൊരു പുതിയ അപാർട്മെന്റിന്റെ താക്കോലാണ് എന്നും യുവാവ് പറയുന്നത് കേൾക്കാം. പിന്നീട് സ്ത്രീയേയും കൊണ്ട് പുതിയ അപാർട്മെന്റിലേക്ക് പോവുകയാണ് യുവാവ്. അപാർട്മെന്റിൽ കട്ടിലും സോഫയും അടക്കം എല്ലാ ഫർണിച്ചറുകളും ഉണ്ട്.
സ്ത്രീ കട്ടിലിലും സോഫയിലും ഇരിക്കുന്നതും എല്ലാം ആസ്വദിക്കുന്നതും കാണാം. എന്തായാലും, വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുകയും ചെയ്തു. ഇങ്ങനെയൊരു കാര്യം ചെയ്ത യുവാവിനെ അഭിനന്ദിക്കുകയാണ് ഭൂരിഭാഗം പേരും ചെയ്തത്. അതുപോലെ എന്നെങ്കിലും ഒരു ദിവസം ഇങ്ങനെ ഒരു കാര്യം ചെയ്യണം എന്ന് പറഞ്ഞവരും കുറവല്ല.
Last Updated Jul 22, 2024, 7:49 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]