
മുംബൈ: മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയും നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത രണ്ട് ദിവസം മുന്‍പാണ് ഔദ്യോഗികമായി പുറത്തുവന്നത്. കഴിഞ്ഞ ബുധനാഴ്ച വിവാഹമോചന വാര്‍ത്ത പരസ്യമാക്കിയതിന് പിന്നാലെ മകന് അഗസ്ത്യയുടെ സംരക്ഷണം മാതാപിതാക്കള്‍ എന്ന നിലയില്‍ തങ്ങള്‍ ഇരുവരും തുല്യമായി നിറവേറ്റുമെന്നും മകന്റെ സന്തോഷത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്നും ഹാര്‍ദ്ദിക് കുറിച്ചിരുന്നു. എന്നാല്‍ അതിന് പിന്നാലെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്.
അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിൽ ഹാർദിക്കിന്റെയും നടി അനന്യ പാണ്ഡേയുടെയും ഒരു വീഡിയോയാണ് വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ആഡംബരപൂർണമായ വിവാഹ ആഘോഷവേളയിൽ, ഹാർദിക്കും അനന്യയും ഒരുമിച്ച് നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഈ വീഡിയോയില്‍ ഇരുവരുടെയും അടുത്ത ബന്ധവും ബന്ധവും കെമിസ്ട്രിയും പ്രകടമാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ കണ്ടെത്തല്‍.
പരസ്പരം ചേർന്നുള്ള അവരുടെ ഊർജസ്വലമായ നൃത്തച്ചുവടുകൾ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇതിന് പിന്നാലെ അവരുടെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്. ജൂലൈ 12ന് പിടിഐ പോസ്റ്റ് ചെയ്ത ഡാന്‍സ് വീഡിയോയ്ക്ക് അടിയില്‍ ഇത് സംബന്ധിച്ച് നിരവധി കമന്റുകള്‍ വരുന്നുണ്ട്.
അടുത്തിടെ ബ്രേക്കപ്പ് അനുഭവിച്ച രണ്ട് വ്യക്തികളാണ് ഇവര്‍ എന്നാണ് പലരും പറയുന്നത്. അനന്യ അടുത്തിടെ ആദിത്യ റോയ് കപൂറുമായുള്ള ബന്ധം അവസാനിപ്പിച്ചതായി കിംവദന്തികൾ പ്രചരിച്ചിരുന്നു. അതിനാല്‍ തന്നെ ചേര്‍ന്ന കൂട്ടുകെട്ടാണ് ഇരുവരും എന്നാണ് പലരും പറയുന്നത്. സത്യത്തില്‍ ഇരുവരും ഒന്നിച്ചാല്‍ നന്നാകും എന്നാണ് മറ്റൊരു കമന്റ്. ഇരുവരും നല്ല പങ്കാളികളായിരിക്കും എന്നാണ് ചിലരുടെ കമന്റ്.
അതേ സമയം നാലുവര്‍ഷം ഒരുമിച്ച് കഴിഞ്ഞശേഷം ഞാനും നടാഷയും പരസ്പര സമതത്തോടെ വഴി പിരിയാന്‍ തിരുമാനിച്ചിരിക്കുന്നു. ഒരുമിച്ച് ജീവിക്കാനായി ഞങ്ങള്‍ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തു. ഒരുമിച്ച് ജീവിക്കാനായി ഞങ്ങള്‍ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ വേര്‍പിരിയുകയാണ് രണ്ടുപേരുടെയും ഭാവിക്ക് നല്ലതെന്ന് തിരിച്ചറിഞ്ഞ് കഠിനമായ ആ തിരുമാനം ഞങ്ങള്‍ എടുക്കുകയായിരുന്നു എന്നാണ് ഹാര്‍ദ്ദിക്-നടാഷ പ്രസിദ്ധീകരിച്ച വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.
പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ ആ തീരുമാനം എടുത്തത്. കുടുംബമെന്ന നിലയില്‍ ഓരോ നിമിഷവും ഞങ്ങള്‍ ആസ്വദിച്ചിരുന്നു. ഞങ്ങളുടെ ജീവത്തിലെ കേന്ദ്രബിന്ദുവായി മകന് അഗസ്ത്യ തുടരും. അവന്റെ സന്തോഷത്തിനായി മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും. ഈ വിഷമകരമായ ഘട്ടത്തില്‍ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ തേടുന്നതിനൊപ്പം ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കൂടി അഭ്യര്‍ത്ഥിക്കുന്നു.ഹാര്‍ദ്ദിക്-നടാഷ എന്നാണ് ഹാര്‍ദ്ദിക് പാണ്ഡ്യ എക്സ് പോസ്റ്റില്‍ പങ്കുവെച്ചത്.
Last Updated Jul 21, 2024, 5:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]