
തിരുവനന്തപുരം: നഗരസഭയുടെ ഷീലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ നിർമ്മാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു.
നെടുമങ്ങാട് അയ്യപ്പൻകുഴി സ്വദേശി ലാൽ കൃഷ്ണ (27) ആണ് മരിച്ചത്. നഗരസഭയുടെ കഴക്കൂട്ടത്തെ ഷീൽ ലോഡ്ജിന്റെ എ സി പി പാനൽ വർക്ക് ചെയ്യുന്നതിനിടയിൽ ഡ്രില്ലിംഗ് മെഷീനിൽ നിന്നും ഷോക്കേറ്റാണ് ലാൽ കൃഷ്ണ മരിച്ചത്.വൈകിട്ടോടെയായിരുന്നു സംഭവം. ഷോക്കേറ്റയുടൻ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
Last Updated Jul 21, 2024, 6:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]