
സ്വരാജിന് യുഡിഎഫിന്റെ ക്രോസ് വോട്ട്: അതിനെ മറികടന്ന് താൻ വിജയിക്കുമെന്ന് അൻവർ
നിലമ്പൂർ ∙ വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി പി.വി. അൻവർ.
തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകൾ ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് കണ്ട് യുഡിഎഫിൽ നിന്നും എം. സ്വരാജിന് ലഭിച്ചുവെന്നാണ് ആരോപണം.
മണ്ഡലത്തിൽ ഇന്ന് നടത്തിയ ഫീൽഡ് സ്റ്റഡിയിൽ നിന്നാണ് തനിക്ക് ഇക്കാര്യം മനസിലായതെന്നും അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
നാളെ രാവിലെ 8 മണി മുതൽ വോട്ട് എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറുകളിൽ പുറത്തുവരുന്നത് പോസ്റ്റൽ ബാലറ്റ് എണ്ണിയ ഫലങ്ങളായിരിക്കും. ആ സമയത്ത് വരുന്ന ഫലത്തിൽ ആരും നിരാശരാകരുതെന്നും അൻവർ പറയുന്നു.
യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെങ്കിലും അതിനെയും മറികടന്ന് താൻ വിജയിക്കുമെന്നും അൻവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]