
ഇറാനെ ആക്രമിച്ച് യുഎസ്, സമാധാനം പുനഃസ്ഥാപിക്കണമെന്ന് മോദി, ആര്‍എസ്എസ് ബന്ധം വിവരിച്ച് ഗവർണർ– പ്രധാന വാർത്തകൾ
ഇറാനിലെ ആണവനിലയങ്ങളിൽ യുഎസ് ആക്രമണം നടത്തിയതാണ് ഇന്നത്തെ മുഖ്യവാർത്ത. ഇറാൻ–ഇസ്രയേൽ സംഘർഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തിൽ പങ്കാളിയായത്.
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് സഹായം നൽകിയ രണ്ടുപേരെ എൻഐഎ അറസ്റ്റ് ചെയ്തതും ഇന്ന് വാർത്താപ്രാധാന്യം നേടി. ഭാരതാംബാ സങ്കൽപം ജീവിതത്തിന്റെ ഭാഗമെന്ന് ഉറപ്പിച്ചു പറഞ്ഞ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ഇന്ന് വാർത്തകളിൽ ഇടം പിടിച്ചു. ഇറാനിലെ ആണവനിലയങ്ങൾ ആക്രമിച്ച് യുഎസ്.
ഫോർദോ, നതാൻസ്, എസ്ഫാൻ ആണവനിലയങ്ങളിലാണ് ആക്രമണം. ഇറാന്റെ ഭൂഗർഭ ആണവനിലയം തകർക്കാൻ ശേഷിയുള്ള ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് ആക്രമണം നടത്തിയത്.
ഗുവാം ദ്വീപിൽനിന്നാണ് അമേരിക്കൻ വിമാനങ്ങൾ പുറപ്പെട്ടത്. ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ യുഎസിലെ മിസോറിയിലുള്ള വൈറ്റ്മാൻ വ്യോമസേനാ താവളത്തിൽ നിന്ന് പസിഫിക് ദ്വീപായ ഗ്വാമിലേക്കു നീങ്ങിയതോടെ ഏതുസമയവും ആക്രമണം ഉണ്ടായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ഇറാൻ–ഇസ്രയേൽ സംഘർഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തിൽ പങ്കാളിയാകുന്നത്. ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് സഹായം നൽകിയ രണ്ടുപേരെ എൻഐഎ അറസ്റ്റു ചെയ്തു. പർവൈസ് അഹമ്മദ് ജോഥർ, ബാഷിർ അഹമ്മദ് ജോഥർ എന്നിവരാണ് പഹൽഗാമിൽനിന്ന് അറസ്റ്റിലായത്.
ആക്രമണം നടത്തിയ മൂന്നു തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങൾ ഇവർ എൻഐഎയ്ക്ക് കൈമാറി. പാക്കിസ്ഥാന് പൗരൻമാരായ ലഷ്കർ ഭീകരരാണിവരെന്നു പിടിയിലായവർ സമ്മതിച്ചു.
ചെറുപ്പം മുതലുള്ള ആര്‍എസ്എസ് ബന്ധം വിവരിച്ചും ഭാരതാംബാ സങ്കൽപം ജീവിതത്തിന്റെ ഭാഗമെന്ന് ഉറപ്പിച്ചു പറഞ്ഞും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബാ സങ്കല്പം ഉറച്ചത് അടിയന്തരാവസ്ഥാ കാലത്താണെന്നും ബിജെപി മുഖപത്രത്തിലെ അഭിമുഖത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
രാജ്ഭവനിലെ ആര്‍എസ്എസുകാര്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച മന്ത്രി വി. ശിവന്‍കുട്ടി, നേരിടാന്‍ എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഉണ്ടാകുമെന്നും വെല്ലുവിളിച്ചിരുന്നു.
ഇസ്രയേൽ – ഇറാൻ സംഘർഷത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമീപകാല സംഘർഷങ്ങളിൽ ഇന്ത്യയുടെ ആശങ്ക അറിയിച്ച പ്രധാനമന്ത്രി, നിലവിലെ സാഹചര്യങ്ങൾ വിശദമായി ചർച്ച ചെയ്തുവെന്ന് എക്സിൽ കുറിച്ചു.‘‘ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി സംസാരിച്ചു.
നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. സമീപകാലത്തെ സംഘർഷങ്ങളിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു.
പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം കുറയ്ക്കുന്നതിനും ചർച്ചകൾ തുടരണം’’ – പ്രധാനമന്ത്രി എക്സിൽ എബിവിപി പ്രതിഷേധം രാജ്ഭവന്റെ അറിവോടെയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. രാജ്ഭവനിലെ രണ്ട് ആര്‍എസ്എസുകാര്‍ക്ക് ഇതില്‍ പങ്കുണ്ട്.
അവരാണു ഗവര്‍ണര്‍ക്ക് ഉപദേശം കൊടുക്കുന്നത്. രാജ്ഭവനിലെ സംഭവത്തിനു ശേഷം എബിവിപി, യുവമോര്‍ച്ച, കെഎസ്യു സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമിക്കുകയും യാത്ര തടസപ്പെടുത്തുകയുമാണ്.
പൊലീസ് പരമാവധി സംയമനം പാലിക്കുന്നുണ്ട്. എന്തിനു വേണ്ടിയാണ് കാറിനു മുന്നിലേക്ക് എടുത്തു ചാടുന്നതെന്ന് മനസിലാകുന്നില്ല.
സമരത്തിന് എതിരല്ല. പക്ഷേ അതിന് ഒരു ന്യായവും നീതിയും വേണം.
പതിയിരുന്നല്ല സമരം നടത്തേണ്ടതെന്നും ശിവൻകുട്ടി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]