
ഷൂസ് ധരിച്ച് സ്കൂളിലെത്തി; വിദ്യാർഥിക്ക് സീനിയേഴ്സിന്റെ മർദനം, നിലത്ത് തള്ളിയിട്ട ശേഷം ബെഞ്ച് മറിച്ചിട്ടു
കാസർഗോഡ്∙ സ്കൂളിൽ ഷൂസ് ധരിച്ചെത്തിയതിനു പ്ലസ് വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം.
നിലത്തു തള്ളിയിട്ട ശേഷം വിദ്യാർഥിയുടെ ശരീരത്തിലേക്കു പ്ലസ് ടു വിദ്യാർഥികൾ ബെഞ്ച് മറിച്ചിടുകയായിരുന്നു.
കാസർഗോഡ് ആദൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം വിദ്യാർഥിക്കാണ് മർദനമേറ്റത്.
ബെഞ്ചു വീണ വിദ്യാർഥിയുടെ കൈ ഒടിഞ്ഞു.
വിദ്യാർഥിയുടെ മുഖത്ത് ഉൾപ്പെടെ നഖം കൊണ്ട് മുറിഞ്ഞ പരുക്കുണ്ട്. രക്ഷകർത്താക്കളുടെ പരാതിയിൽ 6 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.
ഇതിൽ 4 പേരെ കസ്റ്റഡിയിലെടുത്തുവെന്നാണു വിവരം. വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പരുക്കേറ്റ വിദ്യാർഥി നിലവിൽ വീട്ടിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]