
കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിൽ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകൾ ഒരാഴ്ചയായി ഒരു അജ്ഞാതനെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി സ്ത്രീകളെ മർദിച്ച് കടന്നുകളയുന്നതാണ് ഇയാളുടെ പതിവ്. ആളെ ഇതുവരെ പിടികൂടാനായിട്ടില്ല. പേടിപ്പിക്കുന്ന അജ്ഞാതനെ എത്രയും വേഗം പിടികൂടണമെന്നാണ് കരിവെളളൂരിലെ സ്ത്രീകൾക്ക് പറയാനുള്ളത്.
കരിവെള്ളൂരും പുത്തൂരും പെരളത്തുമെല്ലാം പുലർച്ചെ നടക്കാനിറങ്ങുന്ന സ്ത്രീകൾക്ക് പല തവണ ദുരനുഭവം ഉണ്ടായി. സ്ത്രീകളാണ് ഉന്നം. ആക്രമിച്ച ശേഷം അതിവേഗം കടന്നുകളയും. നാല് പേർക്ക് നേരെ ഇതിനോടകം അതിക്രമമുണ്ടായി. പൊലീസിൽ പരാതി നൽകി. ആളെ കിട്ടിയിട്ടില്ല. ബൈക്കിന്റെ ചിത്രം പതിഞ്ഞെങ്കിലും നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല.
പേടി കാരണം രാവിലത്തെ നടത്തം നിർത്തിയവരുണ്ട്. അവർക്ക് പിന്തുണയുമായി തൊട്ടടുത്ത പ്രദേശത്തെ സ്ത്രീകളെല്ലാം ഒന്നിച്ചിറങ്ങിയിട്ടുണ്ട്. കൂട്ടത്തോടെയാണ് ഇപ്പോള്‍ ഇവരുടെ നടത്തം. ബൈക്കിൽ സ്പീഡിൽ എത്തി അടിച്ചിട്ട് പോകുകയാണ് അജ്ഞാതൻ ചെയ്യുന്നത്. അടിയേറ്റ് വീണ് ആശുപത്രിയില്‍ വരെയായ ആളുകളുണ്ടെന്ന് പ്രദേശത്തെ സ്ത്രീകൾ പറയുന്നു. ഒരടി അടിച്ച് അതിവേഗം ബൈക്കുമായി പോവുകയാണ് ചെയ്യുന്നത്. ഇനി തിരിച്ചടിക്കുമെന്നാണ് സ്ത്രീകൾ കൂട്ടത്തോടെ പറയുന്നത്. പേടിച്ചിരിക്കാൻ ഇല്ലെന്നും പ്രതികരിക്കുമെന്നും അവര്‍ ഒരേ സ്വരത്തിൽ പറയുന്നു.
Last Updated Jun 22, 2024, 8:21 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]