
യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ മുതലകള്‍ വലിയ തോതിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പ്രളയത്തിലൂടെ ഒഴുകിയെത്തിയ മുതലകള്‍ പല പ്രദേശങ്ങളിലും ഭീതി പടര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് ജയ് ബ്രൂവർ തന്റെ പുതിയ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. കാലിഫോർണിയയിലെ ഫൗണ്ടൻ വാലിയില്‍ ഉരഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയുള്ള ഒരു ഇൻഡോർ മൃഗശാലയായ ദി റെപ്റ്റൈൽ മൃഗശാല നടത്തുന്നയാളാണ് ജയ് ബ്രൂവര്‍. മത്സ്യങ്ങള്‍, പാമ്പുകള്‍, മുതലകള്‍, ഉടുമ്പുകള്‍ തുടങ്ങി നിരവധി മൃഗങ്ങളോടൊത്തുള്ള വീഡിയോകള്‍ അദ്ദേഹത്തിന്റെ സമൂഹ മാധ്യമ പേജുകളില്‍ ലഭ്യമാണ്. തന്റെ മൃഗശാലയിലെ ഒരു മുതലയെ വൃത്തിയാക്കുന്നതെങ്ങനെ എന്ന് അദ്ദേഹം തന്റെ ആരാധകര്‍ക്കായി പങ്കുവച്ചു.
വര്‍ണ്ണവ്യത്യാസം സംഭവിച്ച ഒരു വെളുത്ത മുതല കുഞ്ഞിനെ ‘കോക്കനട്ട്’, ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുന്ന വീഡിയോയായിരുന്നു അത്. തന്റെ കൈയിലിരുന്ന ബ്രഷ് ഉപയോഗിച്ച് മുതലയുടെ പുറത്ത് അദ്ദേഹം ഉരച്ച് കഴുകുന്നു. വെള്ളം ഒഴിച്ച് വൃത്തിയാക്കിയ ശേഷവും അദ്ദേഹം മുതലയെ ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകുന്നു. വീഡിയോയ്ക്ക് ഒപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു,’ നിങ്ങളുടെ മുതലയെ വൃത്തിയാക്കുന്നതിന് മുമ്പ്, നിങ്ങളുടെ കൈയിൽ ശരിയായ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക. നന്നായി വൃത്തിയാക്കാന്‍ ഞാന്‍ നീളമുള്ള ബ്രഷ് ഉപയോഗിക്കുന്നു. ബ്രഷ് മൃദുവായി അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുക. തമാശ കളഞ്ഞാല്‍ മുതല വലുതാകുകയാണ്. അതിനെ വൃത്തിയാക്കാന്‍ ഇനിയുമുണ്ട്.’ വീഡിയോ നിരവധി പേരെ ആകര്‍ഷിച്ചു.
‘അവള് നിങ്ങളുടെ കുളിപ്പിക്കല്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ‘ ഒരു കാഴ്ചക്കാരി എഴുതി. ‘ഈ കടുത്ത വേനല്‍ക്കാലത്ത് കുളിക്കുന്നത് വളരെ പ്രധാനമാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ചൂട് വളരെ കൂടുതലാണ്. ‘കോക്കനട്ട്’ നിങ്ങളുടെ സംരക്ഷണം ഏറെ ഇഷ്ടപ്പെടുന്നു.’ ഒരു കാഴ്ചക്കാരനെഴുതി. നിരവധി പേരാണ് ആ കുഞ്ഞു മുതല തന്റെ കുളി ആസ്വദിക്കുന്നുണ്ടെന്ന് എഴുതിയത്. ചിലര്‍ അവളുടെ ചിരിയെ പ്രശംസിച്ചു. ‘അവള് ഏറെ വളര്‍ന്നിരിക്കുന്നു. അവൾ കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഇപ്പോഴും ഓർക്കുന്നു. അവളുടെ വളർച്ച കാണുന്നതിൽ എനിക്ക് അഭിമാനമുണ്ട്. എനിക്ക് അവളെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല’. ദി റെപ്റ്റൈൽ മൃഗശാല വീഡിയോകളുടെ ഒരു സ്ഥിരം കാഴ്ചക്കാരി എഴുതി.
Last Updated Jun 22, 2024, 8:33 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]