
ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് 3-ന് ; 6 ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കും: കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കം
ആലപ്പുഴ : ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് ചമ്പക്കുളം പമ്പയാറ്റിൽ നടക്കും. ചമ്പക്കുളം വള്ളംകളിയോടെ കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കും. മറ്റ് ജലമേളകളില്‍ നിന്നും വ്യത്യസ്തമായി നാനൂറോളം വര്‍ഷം പഴക്കമുള്ള ജലമേളയാണിത്. അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികത്തോട് അനുബന്ധിച്ചാണ് മിഥുനമാസത്തിലെ മൂലം നാളിൽ വള്ളംകളി നടക്കുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം ഏറെ വൈകിയാണ് മൂലംവള്ളംകളിയുടെ ഒരുക്കങ്ങൾ തുടങ്ങിയത്. രാവിലെ 11.30 ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികാരികൾ ആചാരാനുഷ്ഠാനങ്ങൾ നടത്തി. 1.30 ന് കലക്ടർ അലക്സ് വർഗീസ് പതാക ഉയർത്തും. മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും.
ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ ആർ ശ്രീശങ്കറും കല്ലൂർക്കാട് സെൻ്റ് മേരീസ് ബസിലിക്ക റെക്ടർ ഫാ. ഗ്രിഗറി ഓണംകുളവും ചേർന്ന് ദീപം തെളിയിക്കും. കെ.കെ ഷാജു എക്സ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.
2.30 ന് മാസ് ഡ്രിൽ. വർഗീസ് ജോസഫ് വല്യാക്കൽ മാസ്റ്റർ ഓഫ് സെറിമണിയാകും. പി ആർ പദ്മകുമാർ പ്രതിജ്ഞയ്ക്കു നേതൃത്വം നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്യും. മൂന്ന് മണിക്ക് മത്സരങ്ങൾ തുടങ്ങും.3.40 ന് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
4.50 ന് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരം. അഞ്ച് മണിക്ക് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കും.
രാജപ്രമുഖൻ ട്രോഫിക്കായി ആറു ചുണ്ടൻവള്ളങ്ങളാണ് പമ്പയാറ്റിൽ തുഴ എറിയുന്നത്. കൂടാതെ രണ്ട് വെപ്പ് ബി ഗ്രേഡ് വള്ളങ്ങൾ എന്നിവയുൾപ്പെടെ എട്ട് വള്ളങ്ങളാണ് ഇക്കുറി പങ്കെടുക്കുക.
ട്രാക്ക് & ഹീറ്റ്സ്
ഹീറ്റസ് 1
ട്രാക്ക് 1 – വള്ളമില്ല
ട്രാക്ക് 2 – നടുഭാഗം – കുമരകം ടൗൺ ബോട്ട് ക്ലബ്ബ്
ട്രാക്ക് 3 – ആയാപറമ്പ് പാണ്ടി – യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി
ഹീറ്റ്സ് 2
ട്രാക്ക് 1 – വള്ളമില്ല
ട്രാക്ക് 2 – ചമ്പക്കുളം – എൻ.സി.ഡി.സി ബോട്ട് ക്ലബ്ബ്
ട്രാക്ക് 3 – ചെറുതന – ജീസസ് ബോട്ട് ക്ലബ്ബ്
ഹീറ്റ്സ് 3
ട്രാക്ക് 1 – വള്ളമില്ല
ട്രാക്ക് 2 – ആയാപറമ്പ് വലിയ ദിവാൻജി – ആലപ്പി ടൗൺ ബോട്ട് ക്ലബ്ബ്
ട്രാക്ക് 3 – സെന്റ് ജോർജ് – പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
ഫൈനൽ ട്രാക്ക് & ഹീറ്റ്സ്
ഫൈനലിൽ ട്രാക്ക് ഒന്നിൽ മൂന്നാം ഹീറ്റ്സിലെ വിജയി
ഫൈനലിൽ ട്രാക്ക് രണ്ടിൽ ഒന്നാം ഹീറ്റ്സിലെ വിജയി
ഫൈനലിൽ ട്രാക്ക് മൂന്നിൽ രണ്ടാം ഹീറ്റ്സിലെ വിജയി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]