
കോഴിക്കോട്: ബാർബർ ഷോപ്പിൽ വെച്ചുള്ള തർക്കത്തിനിടെ താമരശ്ശേരിയില്‍ രണ്ട് യുവാക്കള്‍ക്ക് കത്രിക കൊണ്ട് കുത്തേറ്റു. മൂലത്തുമണ്ണില്‍ ഓടക്കുന്ന് ഷെബീര്‍, ചെമ്പ്ര പറൂക്കാക്കില്‍ നൗഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെമ്പ്ര സ്വദേശിയായ ബാദുഷയാണ് തങ്ങളെ അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. താമരശ്ശേരി ഓടക്കുന്നുള്ള ബാര്‍ബര്‍ ഷോപ്പില്‍ വെച്ചാണ് ഇരുവര്‍ക്കും കുത്തേറ്റത്.
ഷബീറും ബാദുഷയും ബിസിനസ് പങ്കാളികളാണെന്നും ഇവര്‍ തമ്മില്‍ ഇതു സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം. ഓടക്കുന്നുള്ള ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാന്‍ എത്തിയ ഷബീറിന്റെ കൂടെ നില്‍ക്കുകയായിരുന്ന നൗഷാദുമായി ബാദുഷ വാക്കേറ്റമുണ്ടാക്കുകയും തുടര്‍ന്ന് കത്രിക കൊണ്ട് കുത്തുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഷെബീറിന് കുത്തേറ്റത്. ഷബീറിന്റെ ചെവിക്ക് താഴെയും, വയറിലുമാണ് മുറിവേറ്റത്. നൗഷാദിന്റെ കൈയിലും കുത്തേറ്റു. പരിക്കേറ്റ ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Last Updated Jun 22, 2024, 4:56 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]