
കാസര്‍കോട്: പ്രകാശിക്കുന്ന കൂണുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിലുള്ള കൂണുകളുണ്ട് കാസര്‍കോട് റാണിപുരത്തെ വനത്തില്‍. വനംവകുപ്പ് നടത്തിയ സര്‍വേയിലാണ് ഈ അപൂര്‍വ കൂണുകള്‍ കണ്ടെത്തിയത്. രാത്രിയില്‍ പച്ച വെളിച്ചം പൊഴിക്കുന്ന ബയോ ലൂമിനസെന്റ് കൂണുകള്‍. ശാസ്ത്രീയ നാമം ഫൈലോബൊളീറ്റസ് മാനിപ്പുലാരിസ്. ഇലക്ട്രിക് കൂണുകളെന്നും വിളിപ്പേര്. രാസപ്രവർത്തനത്തിലൂടെ പ്രകാശം ഉത്പാദിപ്പിക്കുന്ന ഈ കൂണുകള്‍ അത്യപൂര്‍വ്വമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കാസര്‍കോട് റാണിപുരത്തെ വനമേഖലയില്‍ കേരള വനം വകുപ്പും മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. അന്‍പതോളം കൂണ് ഇനങ്ങളാണ് റാണിപുരത്തെ സര്‍വ്വേയില്‍ രേഖപ്പെടുത്തിയത്. നിറത്തിലും ആകൃതിയിലും വേറിട്ടവയാണിത്. ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമുണ്ട്.
തക്കാളിയുടെ ആകൃതിയുള്ള ടൊമാട്ടോ മഷ്റൂം, പൂവ് പോലെ തോന്നിക്കുന്ന പൊറോണിയ നാഗരഹോളന്‍സിസ്, കിളിക്കൂടിന്റെ ആകൃതിയിലുള്ള സിയാത്തസ്. ഇങ്ങനെ കൂണിനങ്ങളുടെ പട്ടിക നീളുന്നു. കുണ് പരാഗണത്തിന്റെ മനോഹര ദൃശ്യവും സര്‍വേ നടത്തിയ സംഘം പകര്‍ത്തിയിട്ടുണ്ട്. കൂടുതൽ ഭാഗങ്ങളിലേക്ക് സര്‍വേ വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
Last Updated Jun 21, 2024, 4:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]