
സൂര്യ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം റെട്രോയിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. അടുത്ത കാലത്ത് റീൽസുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ ‘കനിമ’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സന്തോഷ് നാരായണൻ സംഗീതം ഒരുക്കി ആലപിച്ച ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിവേക് ആണ്. സൂര്യയ്ക്ക് ഒപ്പം പൂജ ഹെഗ്ഡെയും ജോജുവും ഗാനത്തിന് ചുവടുവയ്ക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോ മെയ് 1നാണ് തിയറ്ററുകളിൽ എത്തിയത്. വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും ഇതുവരെ 235 കോടി രൂപയുടെ കളക്ഷൻ റെട്രോ സ്വന്തമാക്കിയെന്നാണ് നിർമാതാക്കൾ കഴിഞ്ഞ ദിവസം അറിയിച്ചത്.
പൂജ ഹെഗ്ഡെ നായികയായി എത്തിയ ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്മണ്യന്, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.
ജാക്കിയും മായപാണ്ടിയുമാണ് കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വസ്ത്രാലങ്കാരം നിര്‍വഹിക്കുക പ്രവീണ്‍ രാജ. സ്റ്റണ്ട്സ് കെച്ച ഖംഫക്ഡേ ആണ്, 2 ഡി എന്റര്ടെയ്ന്മെന്റ് നിര്‍മിച്ച ചിത്രത്തിന്റെ സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂര സുന്ദരപാണ്ഡ്യന്‍, കാര്ത്തികേയന് സന്താനം, മേക്കപ്പ് വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍ സുറെന് ജി, അഴകിയകൂത്തന്‍ എന്നിവർ ചേർന്നാണ്. നൃത്ത സംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂമര്‍- മുഹമ്മദ് സുബൈര്‍, സ്റ്റില്‍സ്- ദിനേഷ് എം, പബ്ലിസിറ്റി- ഡിസൈന്‍സ് ടൂണെ ജോണ്‍, കളറിസ്റ്റ്- സുരേഷ് രവി, ചീഫ് പ്രൊഡക്ഷന്‍ കണ്ട്രോളര്- ബി സെന്തില്‍ കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഗണേഷ് പി എസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]