
അഹമ്മദാബാദ്: ഐപിഎല്‍ എലിമിനേറ്ററില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടാന്‍ ഒരുങ്ങുകയാണ് രാജസ്ഥാന് റോയല്‍സ്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും. ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റ സണ്‍റൈസേഴ്സ് ഹൈദരബാദാണ് എതിരാളി. മത്സരം മഴ തടസപ്പെടുത്തുമെന്നുള്ള ആശങ്ക വേണ്ട. അഹമ്മദാബാദില്‍ ഇന്ന് മഴ പെയ്യാനുള്ള സാധ്യത ഇല്ലെന്നാണ് കാലാവസ്ഥ പ്രവചനം.
ഇനി പ്രവചനങ്ങള്‍ തെറ്റിച്ച് മഴയെത്തിയാല്‍ ആര് ക്വാളിഫയറിന് യോഗ്യത നേടുമെന്നുള്ളത് പ്രധാന ചോദ്യമാണ്. പ്ലേ ഓഫ് ദിവസങ്ങള്‍ക്ക് റിസര്‍വ് ദിനമില്ല. നിയമങ്ങള്‍ അനുസരിച്ച്, ഓരോ പ്ലേ ഓഫ് മത്സരത്തിനും 120 മിനിറ്റ് അധികമുണ്ട്. രാത്രി 9.40 വരെ ഓവറുകളുടെ എണ്ണം കുറയ്ക്കാതെ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിശ്ചിത സമയത്തും സൂപ്പര്‍ ഓവറുകളും പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നാല്‍ ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീം രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും. പോയിന്റ് പട്ടികയില്‍ രാജസ്ഥാന് മൂന്നാം സ്ഥാനത്തുണ്ടായിന്നു. 17 പോയിന്റാണ് ടീമിനുണ്ടായിരുന്നത്. ആര്‍സിബി 14 പോയിന്റുന്റുമായി നാലാം സ്ഥാനത്തായിരുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനേക്കാള്‍ മുമ്പ് പ്ലേ ഓഫിലെത്തുമെന്ന് കരുതിയ ടീമാണ് രാജസ്ഥാന്. എന്നാല്‍ അവസാന മത്സരങ്ങളില്‍ തുടര്‍ച്ചയായി നാല് തോല്‍വി ഏറ്റുവാങ്ങി. മറുവശത്ത് ആര്‍സിബിയാവട്ടെ അവസാന ആറ് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചാണ് പ്ലേഓഫിലെത്തിയത്. എട്ട് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. ആദ്യം പുറത്താവുന്നത് ആര്‍സിബി ആയിരിക്കുമെന്ന് പലരും വിശ്വസിച്ചു. എന്നാല്‍ അവിശ്വസനീയമായി ആര്‍സിബി പ്ലേ ഓഫിലെത്തി.
രാജസ്ഥാന് റോയല്‍സ് സാധ്യതാ ഇലവന്: യശസ്വി ജയ്സ്വാള്‍, ടോം കോഹ്ലര്-കഡ്മോര്‍, സഞ്ജു സാംസണ്, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, ആര് അശ്വിന്, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചാഹല്‍.
Last Updated May 22, 2024, 3:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]