
ദില്ലി: മോദി വീണ്ടും അധികാരത്തിൽ വരുമെന്ന രാഷ്ട്രീയ തന്ത്രജ്ഞനും തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന്റെ നിരീക്ഷണം ആയുധമാക്കി ബിജെപി. ചൊവ്വാഴ്ച ബിജെപി 300 സീറ്റുകൾ നേടുമെന്നാണ് പ്രശാന്ത് കിഷോർ വിശദമാക്കിയത്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം. 370 സീറ്റുകൾ തനിച്ച് നേടുന്നത് ബിജെപിക്ക് അസാധ്യമാണെന്നും എന്നാൽ 300 സീറ്റുകൾ ഉറപ്പാണെന്നും പ്രശാന്ത് കിഷോർ പ്രതികരിച്ചത്.
പ്രധാനമന്ത്രിക്കെതിരായി വലിയ രീതിയിൽ ജനവികാരമില്ലെന്നും പ്രശാന്ത് കിഷോർ പ്രതികരിച്ചിരുന്നു. ആറാം ഘട്ടത്തിന് മുൻപായി എത്തിയ പ്രശാന്ത് കിഷോറിന്റെ നിരീക്ഷണത്തിന് പിന്നാലെ 400 ന് മുകളിൽ സീറ്റ് എന്നത് ബിജെപി വീണ്ടും ചർച്ചയാക്കുകയാണ്. റാലികളിൽ ഈ ലക്ഷ്യം മുൻനിർത്തിയാണ് അമിത് ഷായുടെയും പ്രചാരണം പുരോഗമിക്കുന്നത്. എന്നാൽ കിഷോറിന്റേത് ബി ജെ പി ക്കായുള്ള പ്രചാരണമെന്ന് ഇന്ത്യ സഖ്യം ആരോപിക്കുന്നത്.
Last Updated May 22, 2024, 10:19 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]