
തിരുവനന്തപുരം: സൂപ്പർ ഫാസ്റ്റ് ബസുകളില്‍ എ.സിയില്ലെന്ന യാത്രക്കാരുടെ പരിഭവം മാറ്റുകയാണ് കെഎസ്ആര്‍ടിസി.പുതിയ എസി ബസ് പരീക്ഷണ ഓട്ടം തുടങ്ങി. പരീക്ഷണ ഓട്ടത്തില്‍ മന്ത്രി കെബി ഗണേഷ്കുമാര് തന്നെ ഡ്രൈവറായി. സെക്രട്ടറിയേറ്റ് പരിസരത്തുനിന്ന് തമ്പാനൂര്‍ വരെ ഓട്ടം. പുഷ്ബാക്ക് സീറ്റും എസിയും തന്നെയാണ് പുതിയ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ ഹൈലൈറ്റ്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെ നീളുന്നതാണ് സര്‍വീസ്. ആദ്യഘട്ടത്തില്‍ കൊച്ചിവരെയാണ് സര്‍വീസ്.
വണ്ടി കണ്ടീഷനാണെന്ന് ട്രയല്‍ റണ്ണിന് ശേഷം മന്ത്രി പറഞ്ഞു. 36 ലക്ഷം രൂപയാണ് ബസിൻ്റെ വില. കൂടുതല്‍ സൗകര്യങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ യാത്രക്കാരെ കിട്ടുമെന്നാണ് പ്രതീക്ഷ.മിനിമം ചാര്‍ജ് 43 രൂപയാണ്. എറണാകുളം വരെ 361 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ബുക്കിങ് ഇല്ല.
Last Updated May 21, 2024, 3:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]