
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വ്യവസായികൾ ഗണ്യമായ സംഭാവനയാണ് നൽകുന്നത്. ശതകോടീശ്വരന്മാരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 വ്യക്തികൾ ആരൊക്കെയാണ്? 2024 മെയ് മാസത്തിലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരിൽ മുൻപന്തിയിൽ മുകേഷ് അംബാനിയാണ്. തൊട്ടുപിന്നാലെ ഗൗതം അദാനിയും ഉണ്ട്.
ഹെൻലി ആൻഡ് പാർട്ണേഴ്സിൻ്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, മുംബൈയും ദില്ലിയും 2024-ൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ 50 നഗരങ്ങളായി ഉയർന്നു, ഇന്ത്യയിലെ സമ്പന്നരായ വ്യക്തികളുടെ വർദ്ധനവ് എടുത്തു കാണിക്കുന്നതാണ് ഈ കണക്കുകൾ.
2024 ഏപ്രിൽ അവസാനത്തിൽ, ഫോബ്സ് ശതകോടീശ്വരന്മാരുടെ പട്ടിക പുറത്തിറക്കിയിരുന്നു. അതിൽ 200 ഇന്ത്യക്കാർ ഉൾപ്പെടുന്നു, മുൻവർഷം ഇത് 169 ആയിരുന്നു. ഈ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് റെക്കോർഡ് തീർത്തുകൊണ്ട് 954 ബില്യൺ ഡോളറിലെത്തി, 2023ലെ 675 ബില്യൺ ഡോളറിൽ നിന്ന് 41 ശതമാനം വർധന.
2024 മെയ് വരെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ 10 സമ്പന്ന വ്യക്തികൾ ഇതാ:
1 മുകേഷ് അംബാനി 113.3 ബില്ല്യണ്‍ ഡോളർ – റിലയൻസ് ഇൻഡസ്ട്രീസ് –
2 ഗൗതം അദാനി 81.9 ബില്ല്യണ്‍ ഡോളർ – അദാനി ഗ്രൂപ്പ്
3 സാവിത്രി ജിൻഡാലും കുടുംബവും 37.1 ബില്ല്യണ്‍ ഡോളർ – ജിൻഡാൽ ഗ്രൂപ്പ്
4 ശിവ് നാടാർ 30 ബില്ല്യണ്‍ ഡോളർ – എച്ച് സി എൽ ടെക്നോളജീസ്
5 ദിലീപ് ഷാങ്വി $25 ബില്ല്യണ്‍ ഡോളർ – സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്
6 കുമാർ ബിർള 22 ബില്ല്യണ്‍ ഡോളർ -ആദിത്യ ബിർള ഗ്രൂപ്പ്
7 സൈറസ് പൂനവല്ല 21 ബില്ല്യണ്‍ ഡോളർ – സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
8 രാധാകിഷൻ ദമാനി 20.6 ബില്ല്യണ്‍ ഡോളർ – അവന്യൂ സൂപ്പർമാർക്കറ്റുകൾ
9 കുശാൽ പാൽ സിംഗ് 19.1 ബില്ല്യണ്‍ ഡോളർ – ഡിഎൽഎഫ് ലിമിറ്റഡ്
10 രവി ജപുരിയ` 16.9 ബില്ല്യണ്‍ ഡോളർ – ആർജെ കോർപ്പറും വരുൺ ബിവറേജസും
Last Updated May 21, 2024, 4:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]