
‘അച്ഛൻ വെടിയേറ്റു മരിച്ചതു പോലെ കൊല്ലപ്പെടും’: ബാബ സിദ്ദിഖിയുടെ മകനു വധഭീഷണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ∙ കൊല്ലപ്പെട്ട എൻസിപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ മകനു വധഭീഷണി. സീഷാൻ സിദ്ദിഖിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡി കമ്പനിയെന്ന അക്കൗണ്ടിൽ നിന്നാണ് തനിക്ക് സന്ദേശം ലഭിച്ചതെന്ന് സീഷാൻ സിദ്ദിഖി പറഞ്ഞു. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.
അച്ഛൻ വെടിയേറ്റു മരിച്ചതു പോലെ മകനും കൊല്ലപ്പെടുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. വധഭീഷണി ഉയർത്തിയവർ 10 കോടിയും സീഷാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആറു മണിക്കൂർ ഇടവിട്ട് ഇമെയിൽ സന്ദേശം അയക്കുമെന്നും ഭീഷണിയുണ്ട്. ‘‘ഡി കമ്പനി എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് എനിക്ക് ഭീഷണി സന്ദേശം ലഭിച്ചത്. 10 കോടി രൂപ ആവശ്യപ്പെട്ടു. പരാതിയെ തുടർന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി. ഭീഷണി സന്ദേശം ലഭിച്ചതോടെ കുടുംബം ഭീതിയിലാണ്’’. – സീഷാൻ സിദ്ദിഖി പറഞ്ഞു.
ഒക്ടോബർ 12 നാണ് ബാബ സിദ്ദിഖി (66) വെടിയേറ്റു മരിച്ചത്. മകന്റെ ഓഫിസിൽ നിന്ന് ഇറങ്ങി കാറിൽ കയറാൻ ശ്രമിക്കവെയാണ് അക്രമികൾ വെടിയുതിർത്തത്. ലോറൻസ് ബിഷ്ണോയി സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.