

First Published Apr 22, 2024, 1:55 PM IST
വിദേശത്ത് പഠിക്കാൻ ആഗ്രഹമുണ്ടോ? ഈ വരുന്ന ഏപ്രിൽ 27, 28 തീയതികളിൽ തിരുവനന്തപുരത്ത് എത്തിയാൽ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന എഡ്യൂക്കേഷൻ സ്റ്റഡി എബ്രോഡ് എക്സ്പോയിൽ പങ്കെടുക്കാം.
20-ൽ അധികം വിശ്വസ്തമായ വിദേശ വിദ്യാഭ്യാസ ഏജൻസികൾ നിങ്ങളെ 50-ൽ അധികം രാജ്യങ്ങളിൽ 1000-ന് മുകളിൽ സർവകലാശാലകളിലെ പ്രോഗ്രാമുകൾ അടുത്തറിയാൻ സഹായിക്കും. യു.കെ, കാനഡ, ഫ്രാൻസ്, ജർമ്മനി എന്നിങ്ങനെ പഠിക്കാനും സ്ഥിരതാമസമാക്കാനും നിങ്ങൾ ആഗ്രഹിക്കുന്ന ഏത് രാജ്യത്തെക്കുറിച്ചുമുള്ള സമ്പൂർണ വിവരങ്ങൾ ഈ എക്സ്പോയിലൂടെ അറിയാം.
മാത്രമല്ല ഈ രാജ്യങ്ങളിലെ മാറിയ നിയമങ്ങളുടെ പശ്ചാത്തലത്തിൽ അഡ്മിഷൻ സംവിധാനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ, ആധികാരിക വിവരങ്ങൾ വ്യക്തതയോടെ മനസ്സിലാക്കാം. മെഡിക്കൽ, നഴ്സിങ് പ്രോഗ്രാമുകൾക്കായി പ്രത്യേകം സ്റ്റാളുകളുമുണ്ട്.
ഭാവി ഉറപ്പാക്കുന്നതിനൊപ്പം നിങ്ങളുടെ ഭാഗ്യവും പരീക്ഷിക്കാനാകും എന്നതാണ് ഡിസ്കവർ ഗ്ലോബൽ എഡ്യൂക്കേഷൻ സ്റ്റഡി എബ്രോഡ് എക്സ്പോയുടെ മറ്റൊരു പ്രത്യേകത. എക്സ്പോയിൽ പങ്കെടുക്കുന്ന വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് അഡ്മിഷൻ ലഭിക്കുന്ന രാജ്യത്തേക്കുള്ള ലഭിക്കും.
2024 ഏപ്രിൽ 27, 28 തീയതികളിൽ തിരുവനന്തപുരം ഓ ബൈ തമാര (O By Tamara) ഹോട്ടലിൽ വെച്ചാണ് എക്സ്പോ. രാവിലെ 9.30 മുതൽ 6 മണി വരെ നടക്കുന്ന പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും സ്പോട്ട് രജിസ്ട്രേഷൻ വഴിയുമാണ് പ്രവേശനം.
വിദേശ പഠനത്തെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഈ എക്സ്പോ ഉത്തരം നൽകുന്നതിനൊപ്പം സുരക്ഷിതമായി വിദേശരാജ്യങ്ങളിലേക്ക് എത്തുന്നതിനുളള വഴികാട്ടിയുമാകും. പ്രധാനപ്പെട്ട വിദേശ സർവകലാശാലകളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും വിദ്യാർത്ഥികൾക്ക് കഴിയും. കൂടാതെ വിദ്യാഭ്യാസ വായ്പ, ഐഇഎൽടിഎസ് (IELTS) പരിശീലനം എന്നിവയെ കുറിച്ചുളള വിവരങ്ങളും ലഭ്യമാണ്.
വിദേശ പഠനവും യാത്രയുമായി ബന്ധപ്പെട്ട് സമഗ്രമായ അറിവ് തരുന്ന എക്സ്പൊയുടെ ടൈറ്റില്‍ സ്പോണ്സര് ലെവറേജ് എഡ്യൂ ( Leverage Edu) ആണ്.ഫെയർ ഫ്യൂചർ ഓവർസീസ് എഡ്യൂക്കേഷണൽ കൺസൽടൻസി (Fair Future Overseas Educational Consultancy) പ്രസന്റിങ്ങ് സ്പോണ്സര് ആണ്. ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ് ( Harvest Abroad Studies Pvt Ltd), കെ. സി. ഓവർസീസ് (KC Overseas), ബെറാക്കാ സ്റ്റഡി എബ്രോഡ് ( Berakah Study Abroad ),സാന്റമോണിക്ക സ്റ്റഡി എബ്രോഡ് ( Santamonica Study Abroad ), ലിയോബിസ് ഇന്റർനാഷണൽ സ്റ്റഡി എബ്രോഡ് (Leobis International Study Abroad ), ഹബിൾ ബബിൾ ( Hubble Bubble) എന്നിവര്‍ പവേർഡ് ബൈ സ്പോൺസർമാരും ഒഫീഷ്യൽ ട്രാവൽ ഫോറെക്സ് പാർട്ണർ ആയി യൂണിമണിയും (Unimoni) ഡെറിക്ക് ജോൺസ് ( Derric Jones), ജീൻ മൈൻഡ്സ് ( Gene Minds ), അൻഫീൽഡ് ഇന്റർനാഷണൽ (Anfield International ), മെറ്റ് എക്സ് 360 ഓവർസീസ് ( Met X 360 Overseas), എഡ്റൂട്ട്സ് ഇന്റർനാഷണൽ ( Edroots International ), ക്ലിക്ക് എഡ്യൂ (Klick Edu), കോണ്ടിനെന്റൽ ഓവർസീസ് ( Continental Overseas),ഈ. ഐ. ജി ഓവർസീസ് ( EIG Overseas), എൻ. ബി. എൽ അക്കാദമി ( NBL Academy) എന്നിവർ (എക്സ്പൊയുടെ ഭാഗമാകും.
Last Updated Apr 22, 2024, 3:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]