
ജയ്പൂര്‍: ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോലി. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 18 റണ്‍സ് നേടിയ താരത്തിന് നിലവില്‍ എട്ട് മത്സരങ്ങളില്‍ 379 റണ്‍സുണ്ട്. 63.17 ശരാശരിയിലും 150.40 സ്ട്രൈക്ക് റേറ്റിലുമാണ് കോലിയുടെ നേട്ടം. സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് രണ്ടാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 32 പന്തില്‍ 89 റണ്‍സ് നേടിയതോടെയാണ് ഹെഡ് രണ്ടാമതെത്തിയത്. ആറ് സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്സ്.
ഐപിഎല്ലില്‍ ആറ് ഇന്നിംഗ്സുകള്‍ മാത്രം കളിച്ച ഹെഡിന് ഇപ്പോള്‍ 324 റണ്‍സുണ്ട്. 54.00 ശരാശരിയിലാണ് നേട്ടം. 216.00 സ്ട്രൈക്ക് റേറ്റും ഓസ്ട്രേലിയന്‍ താരത്തിനുണ്ട്. എന്നാലിന്ന് രാജസ്ഥാല്സ് – മുംബൈ ഇന്ത്യന്‍സ് മത്സരം നടക്കാനിരിക്കെ ചില താരങ്ങള്‍ക്കെങ്കിലു ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമുണ്ട്. അതില്‍ പ്രധാനി മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന് താരം റിയാന്‍ പരാഗണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് 318 റണ്‍സ് പരാഗ് നേടിയിട്ടുണ്ട്. 63.60 ശരാശരിയിലും 161.42 സ്ട്രൈക്ക് റേറ്റിലുമാണ് പരാഗ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്.
ഇന്ന് 61 റണ്‍സ് കൂടി നേടിയാല്‍ കോലിക്കൊപ്പമെത്താന്‍ പരാഗിന് സാധിക്കും. ഹെഡിനെ മറികടക്കാന്‍ ഏഴ് റണ്‍സ് മാത്രം മതിയാകും. ഏഴ് മത്സരങ്ങളില്‍ 297 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്താണ് നിലവില്‍. 83 റണ്‍സ് നേടിയല്‍ രോഹിത്തിനും കോലിയെ മറികടക്കാം.
ഏഴ് മത്സരങ്ങളില്‍ 276 റണ്‍സടിച്ചിട്ടുള്ള രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും ഒരു വിസ്മയിപ്പിക്കുന്ന പ്രകടനം പുറത്തെടുത്താല്‍ കോലിയെ മറിടക്കാം. 104 റണ്‍സാണ് സഞ്ജുവിന് കോലിയെ മറികടക്കാന്‍ വേണ്ടത്. 49 റണ്‍സ് നേടിയാല്‍ ഹെഡിനെ മറികടക്കാനുമാവും സഞ്ജുവിന്.
Last Updated Apr 22, 2024, 1:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]