
വരണ്ട കബനിക്ക് രക്ഷയായ് കാരാപ്പുഴ ഡാമിലെ വെള്ളം. ജലക്ഷാമം രൂക്ഷമായതോടെയാണ് ഡാമിലെ വെള്ളം പുഴയിലേക്ക് ഒഴുക്കിവിട്ടത്.
വയനാടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി
കുടിവെള്ള വിതരണത്തിന് പോലും ജലമില്ലാതെ കബനീ നദി
കബനി മെലിഞ്ഞതോടെ പുൽപ്പള്ളിക്കാരും മുള്ളൻകൊല്ലിക്കാരുമാണ് കടുത്ത ദുരിതത്തിലായത്
കുടിവെള്ള വിതരണത്തിനു പോലും വഴിയില്ലാതായതോടെ തീരുമാനം
അണക്കെട്ടിൽ നിന്നുള്ള വെള്ളം പാഴാവാതിരിക്കാൻ മരക്കടവിൽ തടയണ നിർമ്മിച്ചു
ജല ക്ഷാമത്തിന് അറുതി വരുത്താൻ ഒരു നാട് മുഴുവൻ ഒന്നിച്ചിറങ്ങിയ കാഴ്ച
ബുധനാഴ്ച രാവിലെയാണ് ഡാം തുറന്നത്. 5 ക്യുമെക്സ് ജലം വീതം പുറത്തേക്ക് ഒഴുക്കി
കാരാപ്പുഴയിൽ നിന്ന് മരക്കടവിലേക്കുള്ള 60 കിലോമീറ്റർ ദൂരം താണ്ടാൻ വേണ്ടിവന്നത് 62 മണിക്കൂർ
കനാലും തോടും പിന്നിട്ട് കാരാപ്പുഴയിലെ ജലം പിറ്റേന്ന് പനമരത്ത് വെച്ച് കബനിയിൽ ചേർന്നു
കൂടൽകടവിലൂടെയും പാൽവെളിച്ചത്തിലൂടെയും പതിഞ്ഞൊഴുകി വെള്ളിയാഴ്ച അർധരാത്രിയോടെയാണ് വെള്ളം മരക്കടവിലെത്തിയത്
സർക്കാർ സംവിധാനങ്ങളുടെ കൃത്യമായ ഏകോപനവും ജനകീയ പങ്കാളിത്തവും, നീർച്ചാലായ പുഴ നിറഞ്ഞൊഴുകി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]